**ഹെമവതി കാമ്പസില്‍ വീണ്ടും തിരിച്ചെത്തിയോ?* *വിജനമായ ക്യാമ്പസിലെ ഹൈമവതി കുളത്തിന് സമീപം നിലവിളികളും പാട്ടും*
തിരുവനന്തപുരം : കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ഹൈമവതിക്കുളത്തിൽ നിന്ന് എന്നെന്നേക്കുമായി കുടിയിറക്കപ്പെട്ടുവെന്നുകരുതിയ ' ഹൈമവതിയെന്ന ' യക്ഷി വീണ്ടും തിരിച്ചെത്തിയോ എന്ന് സംശയം . ഇതോടെ കാമ്പസിലെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ മനസ്സിൽ ' ഹൈമവതിപ്പേടി ' തിരികെയെത്തി . മാസങ്ങളായി ആളനക്കമില്ലാതെ കിടക്കുന്ന കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപത്തു നിന്ന് നട്ടുച്ചസമയത്തും രാത്രിയിലും ഒറ്റപ്പെട്ട പാട്ടും നിലവിളികളും പതിവായതോടെയാണ് പേടിപ്പെടുത്തുന്ന പഴയ കഥകൾ നാട്ടുകാരുടെ മനസ്സിൽ വീണ്ടും ചേക്കേറിയത് . എന്നാൽ , ഇപ്പോഴത്തെ സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നും ഇവരുടെ സ്വൈരവിഹാരത്തിന് തടസം വരാതിരിക്കാൻ ചിലരുടെ ഭാവനയിൽ തെളിഞ്ഞ പദ്ധതിയാണ് ഹൈമവതിയെ വീണ്ടും കുളത്തിലെത്തിച്ചുള്ള ഭയപ്പാട് സൃഷ്ടിക്കൽ എന്നുമാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ
ഏതാനും ആഴ്ചകളായി പണ്ടത്തെപ്പോലുള്ള അപസ്വരങ്ങൾ ആ ഭാഗത്തുനിന്ന് ഉയരുന്നതായി ആക്ഷേപം ഉണ്ടായതിനെ തുടർന്ന് കാമ്പസിലെ സുരക്ഷാ ചുമതലയുള്ള ജീവനക്കാർ അസമയങ്ങളിലെത്തി പരിശോധന നടത്തി . നാട്ടുകാരുടെ ആവലാതിയിൽ കഴമ്പുണ്ടെങ്കിലും പുറത്തുനിന്നുള്ള ആരെയും കണ്ടെത്താനായില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന അതിനു ശേഷം ജീവനക്കാർ ഇപ്പോൾ ആ ഭാഗത്തേക്ക് എത്തിനോക്കാറില്ല .
പണ്ടെങ്ങോ ക്യാമ്പസിന്റെ ഒരു ഭാഗത്തുള്ള കുളത്തിൽ മുങ്ങിമരിച്ച ഹൈമവതിയെന്ന യുവതിയുടെ പ്രേതം ഇന്നും അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു എന്നായിരുന്നു വിശ്വാസം . 1950 കളിൽ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ യുവതിയായിരുന്നു ഹൈമവതി . അന്യജാതിക്കാരനായ ഒരു യുവാവുമൊത്തുള്ള പ്രണയം ഹൈമവതിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്നാണ് ഹൈമവതിയുടെ ദുരൂഹ മരണം ഉണ്ടാകുന്നത് . ആഗ്രഹം പൂർത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളിൽ ചുറ്റിത്തിരിയുന്നുവെന്നും കാര്യവട്ടം കാമ്പസിലെ ഹോസ്റ്റലിൽ താമസിക്കുന്നവർഅസമയങ്ങളിൽ കാട്ടിൽ നിന്ന് ഒരു സ്ത്രീയുടെ നിലവിളി കേട്ടിരുന്നു എന്നൊക്കെയാണ് പ്രചരിച്ച കഥകൾ . നവീകരണത്തിലൂടെ കുളത്തിലെ നിഗൂഢതക ർ മാറ്റി ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസ്സായി ഹൈമവതിക്കുളത്തെ അധികൃതർ മാറ്റിയിരുന്നു .
മാറ്റിയിരുന്നു . കാട് മൂടിക്കിടന്ന ചിറയും പരിസരവും വിദ്യാർത്ഥി സൗഹൃദ നോളജ് പാർക്കാക്കുകയും സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിൽ നിന്ന് 15 ലക്ഷം ചെലവഴിച്ച് ചിറയും പരിസരവും നവീകരിക്കുകയും ചെയ്തു . നവീകരണ ഘട്ടത്തിൽ കരാറെടുത്തവർക്ക് ഏറെ ദുരിതങ്ങൾ നേരിടേണ്ടിവന്നു . പട്ടാപ്പകൽ പോലും ആരും കടന്നുചെല്ലാത്ത ഇവിടെ ജോലിക്ക് തദ്ദേശീയരായ തൊഴിലാളികൾ ആരും താല്പര്യം പ്രകടിപ്പിച്ചില്ല . തുടർന്ന് തമിഴ്നാട് അതിർത്തിയിൽ നിന്നുള്ള തൊഴിലാളികളെയാണ് ജോലിക്കായി നിയോഗിച്ചത് . ഓരോ ദിവസവും പണിക്കെത്തുന്ന തൊഴിലാളികൾ പണി ആരംഭിച്ച് അധികം വൈകാതെതന്നെ യക്ഷിക്കഥകൾ കേട്ട് പേടിച്ച് പണി ഉപേക്ഷിച്ച് പോയതിനാൽ ജോലിക്ക് ആളെ കിട്ടാതായതോടെ കരാറുകാരൻ രണ്ട് ഹിറ്റാച്ചി എത്തിച്ച് പണികൾ തുടങ്ങിയെങ്കിലും ഏറെ വൈകാതെ അത് രണ്ടും കുളത്തിലെ ചെളിയിൽ മുങ്ങിത്താണു തകരാറിലായി .
പിന്നീട് ഏറെ പണിപ്പെട്ടാണ് അവ രണ്ടും കരയ്ക്കെത്തിച്ചത് . രഹസ്യമായി പൂജാകർമ്മങ്ങൾ നടത്തിയ ശേഷമാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായത് . കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് .




Post a Comment