o ഇന്ധനവില വർധനവിനെതിരെ* *ചൊക്ളിയിലും ,ന്യൂ മാഹിയിലും പന്തം കൊളുത്തി പ്രകടനവും* *പൊതുയോഗവും നടത്തി*
Latest News


 

ഇന്ധനവില വർധനവിനെതിരെ* *ചൊക്ളിയിലും ,ന്യൂ മാഹിയിലും പന്തം കൊളുത്തി പ്രകടനവും* *പൊതുയോഗവും നടത്തി*


 *ഇന്ധനവില വർധനവിനെതിരെ* *ചൊക്ളിയിലും ,ന്യൂ മാഹിയിലും പന്തം കൊളുത്തി പ്രകടനവും* *പൊതുയോഗവും നടത്തി* 


 പെട്രോളിൻ്റെയും ഡീസലിൻ്റെയും പാചകവാതകത്തിൻ്റെയും അനിയന്ത്രിതമായ വില വർധനവിൽ പ്രതിഷേധിച്ചും പി.എസ്.സി.യെ നോക്കികുത്തിയാക്കി കേരള സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിനെതിരെയും കോൺഗ്രസ്സ് പ്രവർത്തകർ  പന്തം കൊളുത്തി പ്രകടനവും , പൊതു യോഗവും നടത്തി.

ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ പ്രസിഡന്റ് സി.ആർ. റസാഖ് അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമൻ, രാജീവൻ മയലക്കര, എം.ഇക്ബാൽ, സി.വി.വിനോദ്, സി.സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു.



പെരിങ്ങാടി മമ്മിമുക്ക് മുതൽ മാഹി പാലം വരെ നടത്തിയ പ്രകടനത്തിന് 

പി.അർജുൻ ദാസ്, സാജിദ് പെരിങ്ങാടി, ഷാനു തലശ്ശേരി, എം.കെ.പവിത്രൻ, തോട്ടം ബാബു, പി.അതുൽ എന്നിവർ നേതൃത്വം നൽകി.


ചൊക്ലി: ഒളവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മേക്കര വീട്ടിൽ താഴെ വെച്ചു മണ്ഡലം പ്രസിഡണ്ട് എം.പി. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ പി.എം. രാജൻ, വി. ആർ. ഷിജിൽ, അക്ഷയ് , അനന്തൻ പള്ളിക്കുനി. തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post