o പുതുച്ചേരി - മാഹി പി.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കുന്നു
Latest News


 

പുതുച്ചേരി - മാഹി പി.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കുന്നു

 


പുതുച്ചേരി - മാഹി പി.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കുന്നു...


കോവിഡ് വ്യാപനം കാരണം നിർത്തി വെച്ച പുതുച്ചേരി - മാഹി ബസ് സർവ്വീസ്  പുനരാരംഭിക്കുന്നു. 

കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന കാര്യം രണ്ടു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യമായിരുന്നതിനാലാണ് കാലതാമസം നേരിട്ടത്.ഇതിന് വേണ്ടി ഇടപെട്ട  കേരളത്തിലെ ട്രാൻസ്പോർട്ട് ജോയിന്റ് കമ്മീഷണർ ശ്രീ.രാജീവ് പുത്തലത്തിന് എം എൽ എ രാമചന്ദ്രൻ മാസ്റ്റർ  നന്ദി രേഖപ്പെടുത്തി. പൊതു ഗതാഗതത്തിന്  വളരെയധികം ഉപകാരപ്രദമായ ബസ് സർവ്വീസ് പുനരാരംഭിക്കാർ സഹായിച്ച പുതുച്ചേരി ട്രാൻസ്പോർട്ട് വകുപ്പിനും പി ആർ ടി സി മാനേജ്മെന്റിനും  എം എൽ എ കൃതജ്ഞത അറിയിച്ചു



ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് നടത്തുക. നാളെ (04-02-2021) പുതുച്ചേരിയിൽ നിന്ന് മാഹിയിലേക്ക് സർവീസ് ആരംഭിക്കും 


റിസർവേഷനുകൾ കൗണ്ടർ വഴിയും ഓൺലൈൻ വഴിയും ലഭ്യമാകും എന്ന് അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post