o ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല,സി ഇ ഓ അരുൺ മാപ്പ് പറയണമെന്ന് ലെഫ് ഗവർണ്ണർ
Latest News


 

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല,സി ഇ ഓ അരുൺ മാപ്പ് പറയണമെന്ന് ലെഫ് ഗവർണ്ണർ


 ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല,സി ഇ ഓ അരുൺ മാപ്പ് പറയണമെന്ന്  ലെഫ്  ഗവർണ്ണർ 

പുതുച്ചേരി :

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട മേരി ബിൽഡിങ്ങ് ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിനെ തുടർന്ന്,ലെഫ് ഗവർണ്ണർ ഉദ്ഘാടന പരിപാടി റദ്ദ് ചെയ്യാൻ ഉത്തരവിട്ടു,

സ്മാർട്ട് സിറ്റി സി ഇ ഓ മാപ്പ് പറയണമെന്നും കിരൺബേദി ആവശ്യപ്പെട്ടു . മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ,എംപിയേയും ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. സ്മാർട്ട്സിറ്റി പദ്ധതി പൂർണ്ണമായും കേന്ദ്ര സർക്കാരിൻ്റെതാണെന്നും അതിനാൽ താനാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നുമാണ് ലെഫ് ഗവർണ്ണറുടെ വാദം.ഇതിൽ വീഴ്ച്ച വരുത്തിയ സ്മാർട്ട് സിറ്റി     സി ഇ ഓ അരുൺ തന്നോട് മാപ്പ് പറയണമെന്നും,ഇല്ലങ്കിൽ കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും ലെഫ് ഗവർണ്ണർ അറിയിച്ചു.പുതുച്ചേരി കലക്ടറായിരുന്ന അരുൺ കൊറോണാ ബാധിച്ച് അവധിയിൽ പോയി തിരിച്ചു വന്ന ശേഷം ,ലെഫ് ഗവർണ്ണർ  അദ്ദേഹത്തിന് കലക്ടർ പദവി തിരിച്ചു നൽകാതെ സ്മാർട്ട് സിറ്റി സി ഇ ഓ ആയി നിയമിക്കുകയായിരുന്നു.

Post a Comment

Previous Post Next Post