വടകര : സ്കൂള്‍ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച അഴിയൂര്‍ ഗവര്‍മെൻ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ഈ മാസം പതിനഞ്ചിന് നാടിന് സമര്‍പ്പിക്കും.
15 ന് രണ്ടു മണിക്ക് ഫിഷറീഷ് മന്ത്രി ജെ മേഴ്സി കുട്ടിയമ്മ ഓണ്‍ലൈനായി ഉദ്ഘാടനം നടത്തും.
നാലേ മുക്കാല്‍ കോടി രൂപ ചിലവില്‍ തീരദേശ വികസന കോര്‍പറേഷനാണ് ഇരുപത്തി നാലു മുറി കെട്ടിടവും, ഐ ടി ലാബും നിര്‍മിച്ചത് .ഉദ്ഘാടന
നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ചോമ്പാല്‍ എ ഇ കെ സുരേന്ദ്രന് , ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയില്‍ രാധാകൃഷ്ണന് , നവാസ് നെല്ലോളി , സാലിം പുനത്തില്‍ ,ഇ ടി അയ്യൂബ് , കെ അന്‍വര്‍ ഹാജി, വി പി ജയന് , പ്രദീപ് ചോമ്പാല ,കൈപ്പാട്ടില് ശ്രീധരന് ,സി സുഗതന് ,കെ വി രാജന് , രാജേഷ് അഴിയൂര്‍ ,മുബാസ് കല്ലേരി ,കെ സുബീഷ് ,സീനത്ത് ബഷീര്‍ , കെ അനില്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു .ഭാരവാഹികള്‍ :ആയിഷ ഉമ്മര്‍ (ചെയര്‍ ), ടി. എം ഗീത [ കൺവീനർ]
ജനതാദള്‍ എസ് വര്‍ഷങ്ങളായി ജയിച്ചുകൊണ്ടിരിക്കുന്ന വടകര സീറ്റ് വിട്ടുനല്‍കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്.
വടകരയെക്കുറിച്ച് ചര്ച്ചയ്ക്കുപോലുമില്ലെന്നും മാത്യു ടി തോമസ് . എല്‍ജെഡിക്ക് വടകര നല്കാന് സിപിഎം ആലോചിക്കുന്നതിനിടെയാണ് മാത്യു ടി തോമസിന്റെ പ്രതികരണം.
എല്‍ ജെ ഡി ക്ക് ജനതാദള്ളില്‍ ലയിക്കാനുള്ള വാതില്‍ തുറന്നുകിടക്കുന്നുവെന്ന് മാത്യൂ ടി തോമസ്. മാതൃസംഘടനയായ ജനതാദള്ളിലേക്ക് എല്‍ ജെ ഡിക്ക് ലയിക്കാമെന്നും മാത്യൂ ടി തോമസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജനതാദള്‍ എസ് –എല്‍ ജെ ഡി ലയനത്തിന് സിപിഎം പരമാവധി ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഇതിനിടെ ഇടതുമുന്നണിയിലേക്കെത്തിയ എല്‍ ജെ ഡി വടകര സീറ്റ് സിപിഎമ്മിനോട് ആവശ്യപ്പെടുകയും ചെയ്തു. ജനതാദള്ളില്‍ നിന്ന് സീറ്റ് എല്‍ ജെ ഡിക്ക് നല്കാന് സിപിഎം ആലോചിക്കുന്നതിനിടെയാണ് മാത്യൂ ടി തോമസിന്റെ പ്രതികരണം. പലപാര്‍ട്ടികളും മുന്നണി വിട്ടപ്പോള്‍ ആ സീറ്റുകള്‍ ജനതാദള്‍ എസിന് നല്‍കിയില്ല. പിന്നെ എന്തിന് പുതിയ പാര്‍ട്ടിക്ക് സ്വന്തം സീറ്റ് കൊടുക്കണമന്നാണ് ഉയര്‍ത്തുന്ന ചോദ്യം. ലയനത്തില്‍ നിന്ന് എല്‍ജെഡി പിന്മാറിയെങ്കിലും ഇപ്പോഴും സാധ്യതയുണ്ടെന്നാണ് ജനതാദള്‍ നിലപാട്.
എല്ലാ സിറ്റിങ് സീറ്റുകളിലും അവകാശവാദം ഉന്നയിക്കാനാണ് ജനാതാദള്‍ തീരുമാനം. വടകര നിലനിര്‍ത്താനായാലും സി കെ നാണുവിനെ മല്‍സരിപ്പിക്കണോ എന്നതില്‍ ജനാതാദള്ളില് അഭിപ്രായഭിന്നതയുണ്ട്.
ഇന്ധന-പാചക വാതക വില വർദ്ധനവ് ഉടൻ പിൻവലിക്കണം -ഹോട്ടലുടമസ്ഥ സംഘം
തലശ്ശേരി:കോവിഡ് പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറി വരുന്നതിനിടയിൽ അടിക്കടി ഉണ്ടാവുന്ന ഇന്ധന-പാചക വാതക വിലക്കയറ്റം ഹോട്ടലുകളുടെ നിലനിൽപിനെ തന്നെ സാരമായി ബാധിച്ചു തുടങ്ങിയതായി കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. – കഴിഞ്ഞ 6 മാസത്തിനകം 500 രൂപയോളം പാചകവാതകത്തിന് വില കൂടി;’ 1500 രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നത് – താങ്ങാനാവാത്ത വില വർദ്ധനവ് ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു – ലൈസൻസ് ഇല്ലാതെ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്ന തട്ടുകടകൾ ഉൾപെടെയുള്ള അനധികൃത വഴിവാണിഭക്കാരെ നിയന്ത്രിക്കണം -കോവിഡും ഷിഗല്ലയും പടരുന്ന സാഹചര്യത്തിൽ ഇത്തരം കച്ചവടങ്ങൾ നിർത്തലാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. – .നഗരസഭാ ചെയർമാൻ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.അച്ചുതൻ എന്നിവർക്ക് വരുന്ന ഞായറാഴ്ച (ഫിബ്ര-14) ഹോട്ടൽ റവരത്ന ഇൻ ഓഡിറ്റോറിയത്തിൽ വച്ച് സ്വീകരണവും അനുമോദനവും നൽകും. വൈകിട്ട് 3ന് ചേരുന്ന അനുമോദന പരിപാടി സംഘടനാ സംസ്ഥാന ട്രഷറർ കെ.പി.ബാലകൃഷ്ണ പൊതുവാൾ ഉത്ഘാഘാടനം ചെയ്യും. -വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ.അച്ചുതൻ, സിക്രട്ടറി അബ്ദുൽ നാസർ, ട്രഷറർ സി.സി.എം.മഷൂർ, വർക്കിംഗ് പ്രസിഡണ്ട് കെ.പി.ഷാജി, വൈസ് ‘ പ്രസിഡണ്ട് ജയചന്ദ്രൻ ,രക്ഷാധികാരി എം.പി.ശശീന്ദ്രൻ പങ്കെടുത്തു.’
കണ്ണൂർ കുറുവ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കണ്ണൂർ: കുറുവ കടലായി സ്വദേശിയും റിയാദിലെ റൊസാന ഡ്രൈ നട്സ് ജീവനക്കാരനുമായിരുന്ന കുഴിപള്ളി വീട്ടിൽ സുനിൽ കുഴിപള്ളിയാണ് ( 50 ) ഹൃദയാഘാതം മൂലം ശുമേസി ആശുപത്രിയിൽ മരിച്ചത്.
ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു ,
പിതാവ് : പരേതനായ പവിത്രൻ കൂക്കിരി.
അമ്മ: ദമയന്തി കുഴിപള്ളി
ഭാര്യ: രശ്മി. മക്കൾ: ആർജിത്, അനാമിക, സഹോദരങ്ങൾ: സുജിത്ത്, സുമേഷ്, സീന.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കിയോസ് ജീവകാരുണ്യ പ്രവർത്തകൻ നവാസ് കണ്ണൂരിന്റെ പേരിൽ കുടുംബത്തിന്റെ സമ്മതപത്രം എത്തിക്കുകയും, റൊസാന കമ്പനി അധികൃതരുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു , ഇന്ന് രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട് എത്തിച്ച് ശനിയാഴ്ച (നാളെ) കാലത്ത് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരചടങ്ങുകൾ നടക്കും .
മുജീബ് ജനത, അനിൽ ചിറക്കൽ , ഷൈജു പച്ച എന്നിവർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
നടാലിൽ വയോധികനെ ഇടിച്ച കാറിന്റെ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ : വയോധികന് പരിക്കേൽക്കാനിടയായ അപകടം വരുത്തി നിർത്താതെ പോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു . മുഴപ്പിലങ്ങാടെ ജംഷീറിനെ ( 24 ) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ഏഴിന് വൈകുന്നേരം 6.30 ന് നടാലിൽ ആയിരുന്നു അപകടം . കാൽനടയാത്രികനായ കിഴുന്നയിലെ ദിവാകരന് ( 78 ) ആണ് പരിക്കേറ്റത് . അപകടത്തിന് ശേഷം ജംഷീർ കെ.എൽ. 60 ഡി . 6738 കാർ നിർത്താതെ ഓടിച്ചുപോയിരുന്നു . കാറിൽ മൂന്നു പേരാണുണ്ടായിരുന്നത് . കാർ വാടകക്കെടുത്ത് കണ്ണൂരിൽ പോയി മടങ്ങിവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത് .
അജ്ഞാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരണപ്പെട്ടു
മുണ്ടേരി: വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു. പടന്നോട്ട് എടക്കണമ്പേത്ത് ഹൗസിൽ എം ഷമൽ (28) ആണ് മരിച്ചത്….
തളിപ്പറമ്പ്: വീട്ടില്‍ വ്യാജചാരായം നിര്‍മ്മിക്കുന്ന സ്ഥലത്തുനിന്നും 155 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.
തളിപ്പറമ്പ് വെള്ളാട് ആശാന്‍കവലയില്‍ പരിപ്പായി വീട്ടില്‍ മുത്തുമണി എന്ന് വിളിക്കുന്ന സുജിത്ത് എന്നയാളുടെ വീട്ടിന് സമീപം വെച്ച് ഇയാളുടെ നേതൃത്വത്തില്‍ വന്‍ തോതില്‍ ചാരായം വാറ്റി വില്പന നടത്തുന്നുണ്ടെന്നുള്ള പരാതിയില്‍ നടത്തിയ റെയിഡിലാണ് വീടിന് തെക്കുവശത്തുള്ള ടോയ്ലറ്റിനോട് ചേര്‍ന്ന് 155 ലിറ്റര്‍ വാഷ്, ചാരായം വാറ്റാന്‍ പാകപ്പെടുത്തിയത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആലക്കോട് എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫിസര്‍ പി.ആര്.സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി.മുരളീദാസ്, കെ.അഹമ്മദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി.ധനേഷ്, ടി.വി.മധു, എം.സുരേന്ദ്രന്, വി.ശ്രീജിത്ത്, ഡ്രൈവര്‍ ജോജന്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 11 ന് വെള്ളാട് നടത്തിയ റെയിഡില്‍ പി ആര് സജീവിന്റെ നേതൃത്വത്തില്‍ വെള്ളാട്, മാവുംഞ്ചാല് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ലിറ്റര്‍ ചാരായം വീട്ടില്‍ സൂക്ഷിച്ചുവെച്ച കുറ്റത്തിന് വെള്ളാട് കാക്കനാട്ട് മാത്യു ജോസഫ്(52)വിന്റെ പേരില്‍ കേസെടുത്തു. പ്രതി വീട്ടിലില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് എക്സൈസ് സംഘം അറിയിച്ചു.
മാസപ്പിറവി കണ്ടു: നാളെ റജബ് ഒന്ന്
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (13-2-2021)റജബ് ഒന്നായും റജബ് 27 മാര്‍ച്ച് 11 വ്യാഴാഴ്ച്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
*കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ (13/2/2021) ശനിയാഴ്ച പ്രവർത്തിക്കുന്ന "OP" പ്രധാന ഡോക്ടർമാർ*
🌲1,മെഡിസിൻ വിഭാഗം( ഒ.പി65)
ഡോ, റോസിഫിലിപ്പ്
തൊണ്ടയാട്,,,,,,
🌲2. സർജറി വിഭാഗം ,, (ഒ.പി63 ),,
ഡോ.സന്തോഷ്കുമാർ 🌲3 അസ്ഥിരോഗ വിഭാഗം (ഒ.പി,78), ഡോ, രാജേഷ് പുരുഷോത്തമൻ,,,,,,,,
🌲4. ഇ എൻ ടി,, (ഒ.പി,71),,
ഡോ.കെ.എം സുരേന്ദ്രൻ,,,
🌲5,മാനസിക രോഗം,, ഒ.പി, ( 68)
ഡോ, പ്രഭാവതി, ചേവായൂർ,
🌲6, ത്വക്ക് രോഗം, (സ്കിൻ,,OP,70),
ഡോ, അബ്ദുസമദ് ഡോ.ശ്രീകാന്ത്.തൊണ്ടയാട്, ,,
🌲7. നേത്രരോഗ വിഭാഗം,,,80,
ഡോ.രജ്ഞിനി,,,,
🌲8. കേൻസർ വിഭാഗം ( ഓങ്കോളജി,TCC,
ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ,
കുഞ്ഞാലൻ കുട്ടി. കിണാശ്ശേരി,,,
🌲9, നെഫ്രാളജി (വൃക്ക സംബന്ധംസൂപ്പർ (G18, 19)ഡോ, ജയകുമാർ
, വാർഡ്,.407,409,
🌲10. ഫിസിക്കൽ മെഡിസിൻ*,( PM R)
ഡോ.ശ്രീദേവി മേനോൻ. ചാലപ്പുറം ,,
🌲11. യൂറോളജി വിഭാഗം,,, (മൂത്രസംബന്ധം,) (സൂപ്പർ G. 20)
ഡോ.കെ എം ദിനേശ് കോട്ടൂളി,,
🌲12 ,ന്യൂട്രിഷൻ ക്ലിനിക്ക്(സൂപ്പർ G,17),
ഡോ. ടി എം രാമചന്ദ്രൻ,,,,,, വാർഡ്,512,516,
🌲13. കോസ്മറ്റിക്ക് സർജറി സർജറി,82,
ഡോ, ഷീജരാജൻ,, ചേവായൂർ,,
🌲14. തലവേദന ക്ലിനിക്ക് (സൂപ്പർ G 4),
ഡോ. ജെയിംസ് ജോസ്,, വെസ്റ്റ് നടക്കാവ് , വാർഡ്, 308,,309,
🌲15,ശിശു വിഭാഗം (IMCH)
ഡോ,,പി ഗീത,,,,,,,
🌲16. ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ.ശ്രീകുമാർ നരിക്കുനി,,, വാർഡ്, 34
🌲17. ഗൈനക്ക്,, ( IMCH) ഡോ,
രാജേശ്വരി,വാർഡ് .51,,,,
🎄 18, വന്ധ്യത ക്ലിനിക്ക്.iMCH,
🌲19, ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ.ആനന്ദൻ വിരുപ്പിൽ, മൂഴിക്കൽ ,,, വാർഡ് 3,
🌲20, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്,
🌲21, ദന്ത വിഭാഗം , ഞായർ ഒഴികെ എല്ലാ ദിവസവും ,,
🌲22. ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്
(സൂപ്പർ, G 10,) ഡോ.എം.പി രാജീവ്, ഡോ.' വിജയൻ,
രാവിലെ 10മണി മുതൽ
🌲23 .ന്യൂട്രിഷൻ ക്ലിനിക്ക് (കുട്ടികൾ) IMCH,
ഡോ, ടി.പി അശ്റഫ്
🌲24. ഹെമറ്റോളജി, ഓങ്കോളജി
കുട്ടികൾ, ( IMCH)
ഡോ, ശീതൾ,,,
🌲25. ടി.ബി ക്ലിനിക്ക്,
ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ. ബാലകൃഷ്ണൻ,
🌲26. ജീറിയാട്രിക്ക് ക്ലിനിക്ക്,, op,73, ഡോ, ഷിജിചേവായൂർ,, ഡോ,ഷമീർ
🌲27. ഇ എം ജി, ക്ലിനിക്ക്, വാർഡ്, 28 ൽ
( ഞരമ്പ് ചികിൽസ )
🌲 28, പീഡിയാട്രിക് ഡെർമെറ്റോളജി, op,70 ൽ,,,,,
🌲29,, ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്,
op,68ൽ
ഡോ.സ്മിത,,,,
🌲 30. പകർച്ചവ്യാധി
ക്ലിനിക്ക് OP,62,
ഡോ, ഷീല മാത്യു, , വാർഡ്, 43, : ,,,,,
NB,, ഒ.പി, ടിക്കറ്റ് 8 മുതൽ 12 വരേ ,,, റഫറൻസ് ലെറ്റർ നിർബന്ധം,,,
✍️9526475 900
*Published 12-02-2021 വെള്ളി* കാൺമാനില്ല
ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് അസ്ലം ഇന്നലെ വൈകുന്നേരം 7 മണി മുതൽ മിസ്സിംഗ് ആണ് . കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക
*98954 66867*
*99954 77098*
DATE : 12.02.2021
PLACE : വാരം കടവ്, തളിപ്പറമ്പ്
2021/ഫെബ്രുവരി/12*
*വെള്ളി*
*തണൽ മരം തീയിട്ട് നശിപ്പിക്കുന്നതായി പരാതി*
അഴിയൂർ: അഴിയൂർ ചുങ്കത്തെ ദേശീയപാതയോരത്തെ വൻ തണൽമരം തീയിട്ട് നശിപ്പിക്കുന്നു.
മരത്തിന് ചുവട്ടിൽ മാലിന്യക്കൂമ്പാരമാണ്.
ഈ മാലിന്യത്തിന് തീയിടുന്നതോടൊപ്പം മരത്തിൻ്റെ വേരുകളും കത്തിച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്.
കാലങ്ങളോളം തണൽ നല്കിയ വൻ വൃക്ഷത്തിന് നേരെ നടക്കുന്ന ഈ ക്രൂരത പ്രകൃതി സ്നേഹികളും കണ്ടില്ലെന്ന് നടിക്കുകയാണ്.
മരങ്ങളിൽ ആണിയടിക്കുന്നത് പോലും എതിർക്കുന്നവർ പട്ടാപ്പകൽ നടക്കുന്ന ഈ ക്രൂരതക്ക് നേരെ കണ്ണടക്കുകയാണ്
അധികൃതർ എത്രയും പെട്ടെന്ന് തന്നെ ഇതിനെതിരെ നടപടിയെടുക്കണമെന്നും ,തണൽ മരത്തെ സംരക്ഷിക്കണമെന്നും നാട്ടുക്കാർ ആവശ്യപ്പെട്ടു
തിരുവനന്തപുരം :ഇടതുമുന്നണിക്ക് വിജയം ഉറപ്പായ രണ്ട് രാജ്യസഭാ സീറ്റുകളും സി.പി.എം.തന്നെ എടുത്തേക്കും.

സി.പി.എം. സഹയാത്രികനായ ചെറിയാൻ ഫിലിപ്പിനെ പാർട്ടി രാജ്യസഭാ സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ പ്രാവശ്യംതന്നെ ചെറിയാന്റെ പേര് രാജ്യസഭയിലേക്ക് ഉയർന്നിരുന്നു. എന്നാൽ രാജ്യസഭയിൽ സി.പി.എമ്മിന് മുതിർന്ന നേതാക്കളില്ലാത്തതിന്റെ കുറവ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാണിച്ചു.
പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളിലാരെങ്കിലും രാജ്യസഭയിലേക്ക് വരുന്നതാകും ഉചിതമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം പാലിച്ചാണ് എളമരം കരീമിനെ നിശ്ചയിച്ചത്.
കഴിഞ്ഞ പ്രാവശ്യം സി.പി.എം. അംഗങ്ങളായ ടി.എൻ. സീമയും കെ.എൻ. ബാലഗോപാലും വിരമിച്ച ഒഴിവിൽ ഒന്ന് സി.പി.ഐക്ക് നൽകിയിരുന്നു.
മുന്നണി ധാരണയനുസരിച്ച് ഭരണത്തിലിരിക്കുമ്പോൾ രണ്ട് സീറ്റ് ലഭിക്കുന്ന ആദ്യ പ്രാവശ്യം ഒന്ന് സി.പി.ഐക്കും രണ്ടാം പ്രാവശ്യം രണ്ട് സീറ്റും സി.പി.എമ്മിനുമാണെന്നതാണ് കീഴ്വഴക്കം.
വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരാണ് ഏപ്രിലിൽ വിരമിക്കുന്നത്.
രാജ്യസഭാ ഒഴിവ് നിലവിൽ വരുന്ന തീയതിക്കു മുമ്പുതന്നെ തിരഞ്ഞെടുപ്പ് നടത്തുന്ന രീതിയാണ് നിലവിലുള്ളത്. മാർച്ച് അവസാനമാകും തിരഞ്ഞെടുപ്പ്.
ഇപ്രാവശ്യം രണ്ട് സീറ്റ് പാർട്ടിക്ക് ലഭിക്കുമെന്നതിനാൽ ഒന്നിലേക്ക് ചെറിയാൻ ഫിലിപ്പിനെ നിയോഗിക്കുമെന്നാണ് സൂചന.
അദ്ദേഹം നവകേരള മിഷൻ കോ-ഓർഡിനേറ്റർ സ്ഥാനം കഴിഞ്ഞദിവസം രാജിവെച്ചു. 20 വർഷം മുമ്പ് കോൺഗ്രസ് വിട്ട് സി.പി.എം. ചേരിയിലേക്ക് പോയ ചെറിയാൻ ഫിലിപ്പ് ആദ്യം പുതുപ്പള്ളിയിലും പിന്നീട് കല്ലൂപ്പാറ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ഇടതുസ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ജയിക്കാനായില്ല.
ചെറിയാന് ജയം ഉറപ്പുള്ള നിയമസഭാ സീറ്റ് അല്ലെങ്കിൽ രാജ്യസഭ നൽകുമെന്നാണ് സൂചന.
സി.പി.എമ്മിന് ലഭിക്കുന്ന മറ്റൊരു സീറ്റിൽ മുതിർന്ന നേതാക്കളാരെങ്കിലുമാകും സ്ഥാനാർഥിയാകുക. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങളെ അവതരിപ്പിക്കും.
അധികാരത്തിലേറിയാൽ യുവത്വത്തിന് മുൻതൂക്കമുള്ള മന്ത്രിസഭയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കുന്ന മുതിർന്ന നേതാക്കളാരെങ്കിലും രാജ്യസഭാ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
ലൈഫ് ഭവനപദ്ധതി അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം*അവസാന തിയ്യതി 2021 ഫെബ്രുവരി 20 വരെ*ലൈഫ് പദ്ധതിയിൽ ഇതുവരേയും അപേക്ഷ സമർപ്പിക്കാത്തവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈൻ അപേക്ഷ നൽകാൻ അനുമതി.
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം*🖱️
വീടിന് മാത്രം അപേക്ഷിക്കാൻ വേണ്ട രേഖകൾ*
1. റേഷന്‍ കാര്‍ഡ്
2. ആധാർ കാര്‍ഡ്
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. വസ്തുവിന്റെ കരം രസീത് / കൈവശം
*വസ്തുവും വീടും അപേക്ഷിക്കാൻ*
1. റേഷന്‍ കാര്‍ഡ്
2. ആധാർ
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4.റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.












Post a Comment