വിദ്യാർത്ഥികൾക്ക് അരിയും പണവും നൽകുന്നു
പുതുച്ചേരി:
സംസ്ഥാനത്തെ,സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഒന്നു മുതൽ എട്ടാം ക്ളാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ അരിയും പണവും നൽകും.ഒന്നു മുതൽ അഞ്ച് വരെയുള്ള 24524 വിദ്യാർത്ഥികൾക്ക് 10 കിലോ അരിയും, 430 രൂപയും,ആറു മുതൽ എട്ടുവരെയുള്ള 18828 വിദ്യാർത്ഥികൾക്ക് 10കിലോ അരിയും 600 രൂപയുമാണ് നൽകുക.കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ തുറക്കാത്തതിനാലാണ്അരി നൽകുന്നത്.കഴിഞ്ഞ സെപ്തംബർ മാസം സൗജന്യമായി അരിയും പണവും വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു .

Post a Comment