വീൽചെയർ, എയർ ബാഗ്, സാമ്പത്തിക സഹായം എന്നിവ നൽകി
ടി.അനൂപിൻ്റെ ഓർമ്മക്കായി മാഹി വൈദ്യുതി വകുപ്പിലെ ടെക്നിക്കൽ സർട്ടിഫിക്കറ്റ് (ഐ.ടി.ഐ) ഹോൾഡേഴ്സ് വെൽഫയർ യൂനിയൻ, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഫോർ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ, പളളൂരിന് വീൽ ചെയറും, എയർ ബാഗും, സാമ്പത്തിക സഹായവും നല്കി.
പള്ളൂരിൽ വെച്ച് നടന്ന ചടങ്ങിൽ മാഹി എം.എൽ.എ ശ്രീ.രാമചന്ദ്രൻ മാസ്റ്ററും, കാരുണ്യയുടെ ഭാരവാഹികളായ ശിവദാസ്, വത്സ കുമാർ, സവിത, ഇന്ദിര എന്നിവരും ഐ .ടി .ഐ യൂനിയൻ ഭാരവാഹികളായ ഷിജിത്ത്, ദീപേഷ്, പ്രമോദ് എന്നിവരും പങ്കെടുത്തു.




Post a Comment