പുതുച്ചേരി : ലഫ്.ഗവർണ്ണറുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് , മുഖ്യമന്ത്രിയുടെ
നേതൃത്വത്തിൽ അവരുടെ വസതിക്കു മുന്നിൽ സമരം നടത്താൻ തീരുമാനിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം ഗവർണ്ണറുടെ വസതിക്കു സമീപത്തെ അടച്ചിട്ട റോഡുകൾ മുഴുവൻ തുറന്ന് സഞ്ചാരയോഗ്യമാ ക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ് . പുതുച്ചേരിമന്ത്രിസഭ തീരുമാനപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ മറ്റെല്ലാ പ്രദേശങ്ങളിലെയും ബാരിക്കേഡുകൾ മാറ്റിയിരുന്നു . എന്നാൽ സമരങ്ങളെ ഭയന്ന് അർദ്ധസൈനിക സേനയെ ഉപയോഗിച്ച് ലഫ് . ഗവർണർ കിരൺബേദി തന്റെ വീടിന്റെയും ഓഫീസിന്റെയും പരിസരത്തെ മുഴുവൻ റോഡുകളും ബാരിക്കേഡ് കെട്ടി അടച്ചിരുന്നു " . ഈ റോഡുകൾ തുറന്നുകൊടുക്കാത്തതിനാൽ അസംബ്ലി , അ രവിന്ദോ ആശ്രമം , മണക്കുള വിനായകക്ഷേത്രം , ലൈബ്രറി , ബീച്ച് , സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള നിരവധി സർക്കാർസ്ഥാപനങ്ങളിലേക്ക് ജനങ്ങ ൾക്ക് എത്തിച്ചേരാൻ സാധിക്കുമായിരുന്നില്ല . ജനങ്ങളുടെ പരാതി ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും , സ്പീക്കറും നേരിട്ട് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിക്കുകയും , ലഫ്.ഗവർണറുടെ വസതിയിലേക്കുള്ളത്
ഒഴികെ സമീപത്തുള്ള മുഴുവൻ റോഡുകളിലെയും ബാരിക്കേഡുകൾ മാറ്റി , ജനങ്ങൾക്ക് വാഹനത്തിൽ യാത്ര ചെയ്യുവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു . പുതുച്ചേരി കളക്ടർ , എ.ഡി.ജി.പി , എസ്.എസ്.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു .

Post a Comment