*മാഹി ഹാർബറിൽ മോഷണം പെരുകുന്നു*
*പോലീസ് പട്രോളിംഗ് ശക്തമാണമെന്ന് മത്സ്യത്തൊഴിലാളികൾ*
മാഹി: കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ക്യാമറ ഉൾപ്പെടെ നാല്പതിനായിരം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ഹാർബറിലെ ബോട്ടിൽ മോഷണം പോയത്.
തോണികളിൽ നിന്നും ഇന്ധനവും മോഷണം പോവാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
രാത്രി പന്ത്രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മോഷണം നടക്കാനുള്ള സാധ്യത ഏറെയുള്ളത് .
അതിനാൽ ഈ സമയങ്ങളിൽ ഹാർബറിനുള്ളിൽ പോലീസ് നിരീക്ഷണം നടത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
പാറക്കൽ ഭാഗത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് പ്രവർത്തിക്കാത്തതും മോഷ്ടാക്കൾക്കും, സാമൂഹ്യവിരുദ്ധർക്കും സൗകര്യമാവുന്നുണ്ട്.
എത്രയും പെട്ടെന്ന് ഹൈമാസ്റ്റ് പ്രകാശിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു

Post a Comment