കേരളാ പോലീസിന് തലവേദനയായ രണ്ട് കുപ്രസിദ്ധ വാഹനമോഷ്ടാക്കളെ തലശ്ശേരി പൊലീസ് കുടുക്കി
തിരുവനന്തപുരം ശംഖുമുഖത്തെ ആർ.സി.സി. കോളേജിനടുത്ത് താമസിക്കുന്ന പുത്തൻപുരയിൽ സോണി മോസസ് ( 36 ) , ആലപ്പുഴ തവടി ചക്കുളത്ത് കാവിന് സമീപം പാടത്ത് മുതു വൻ വീട്ടിൽ സുമേഷ് ( 37 ) എന്നിവരാണ് അറസ്റ്റിലായത് .മോഷ്ടിച്ച ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ ദേശിയ പാതയിൽ തലശേരി സഹകരണ ആശുപത്രിക്കടുത്ത് വച്ചാണ് ഇരുവരും തലശ്ശേരി എസ്.ഐ. അഷ്റഫിന്റെ പിടിയിലായത് . വാഹന പരിശോധനക്കിടയിൽ സംശയകരമായി കാണപ്പെട്ട പ്രതികളെ ബൈക്ക് തടഞ്ഞ് പിടി കൂടുകയായിരുന്നു . ചോദ്യം ചെയ്തപ്പോഴാണ് വാഹനം മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത് . ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ലോഗൻസ് റോഡിലെ സൌഭാഗ്യ റസിഡൻസിക്ക് മുന്നിൽ നിർത്തിയിട്ട കെ.എൽ. W 2816 ബൈക്ക് മോഷണം പോയതായി പോലീസിൽ പരാതിയുണ്ടായിരുന്നു . ഈ ബൈക്കാണ് പ്രതികളിൽ നിന്നും പിടികൂടിയത് . കോഴിക്കോട് , മലപ്പുറം ജില്ലകളിൽ ഉൾപെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ വാഹന മോഷണക്കേസുകളുള്ളതായി തലശ്ശേരി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . പ്രതികളെ റിമാന്റ് ചെയ്തു .

Post a Comment