റാങ്ക് ജേതാവിനെ അദരിച്ചു
മാഹി:പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ ബി.സി.എ ബിരുദത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാഹി കോ.ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥിനി ഐശ്വര്യ സജിയെ ആദരിച്ചു. കോളേജ് മാനേജ്മെന്റ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു കൊണ്ട് റാങ്ക് ജേതാവിന് കാഷ് അവാർഡും ഉപഹാരവും നൽകി.. കോളേജ് പ്രസിഡണ്ട് പി.സി.ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. മാഹി കോളേജ് പ്രിൻസിപ്പാൾ ഡോ: സി.എ.ആസിഫ് മുഖ്യഭാക്ഷണം നടത്തി. പായറ്റ അരവിന്ദൻ, കെ.കെ.അനിൽകുമാർ, പി.സി.ദിവാനന്ദൻ, ടി.പി.ബാലൻ, സജിത്ത് നാരായണൻ, മാഹി ബി.എഡ്. കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ശ്രീലത,സജിന.സി,ഡേ: കെ.വി.ദീപ്തി,വിജേഷ്.കെ സംസാരിച്ചു. ഐശ്വരാ സജി മറുപടി ഭാക്ഷണം നടത്തി.

Post a Comment