അഴിയൂർ:അഴിയൂർ ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാർ, വനിതാ ശിശു വികസന വകുപ്പ്, ഐസിഡിഎസ് പദ്ധതി, പഞ്ചായത്ത് ഉപയോഗിക്കുന്ന ഐകെഎം സോഫ്റ്റ്‌വെയറുകൾ, പഞ്ചായത്ത് രാജ് നിയമം, പഞ്ചായത്ത് രാജ് യോഗനടപടികൾ എന്നിവയെക്കുറിച്ച് പൊതു അവബോധം നൽകുന്നതിന് പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഏറാമല പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ നൂർജഹാൻ, അഴിയൂർ ഐസിഡിഎസ് സൂപ്പർവൈസർ ഷൈജ, ഐ.കെ.എം ടെക്നിക്കൽ അസിസ്റ്റൻറ് മാരായ സാജിദ് എൻ.എം, നവാസ് പി എന്നിവർ ക്ലാസെടുത്തു. സംശയ നിവാരണ സെഷനും ഉണ്ടായിരുന്നു. ജനപ്രതിനിധികളിൽ ബഹുഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്. അതുകൊണ്ടാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾ , ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് വിഷയങ്ങളും, പദ്ധതികളുമാണ് ശിൽപ്പശാലയിൽ ചർച്ച ചെയ്തത്.

Post a Comment