ഗ്രോബാഗുകൾ നൽകുന്നു★
മയ്യഴി ★
കാർഷിക വിളകളുടെ വിസ്തൃതി പൂജ്യത്തിലേക്ക് വഴിമാറുന്ന മയ്യഴിയെ, ഗതകാല കാർഷിക പെരുമയിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിൻ്റെ ഭാഗമായി മാഹി ലയൺസ് ക്ലബ്, മാഹി എസ്.എൻ.ഡി.പി യോഗത്തിൻ്റേയും, ജനശബ്ദം മാഹിയുടേയും സഹകരണത്തോടെ ഹരിതസമൃദ്ധി പദ്ധതി നടപ്പിലാക്കുന്നു.
കൃഷിയുടെ പച്ചപ്പ് മയ്യഴിക്ക് തിരികെ കിട്ടാൻ, പരിമിതമായ മണ്ണിലും, ടെറസ്സുകളിലുമടക്കം ആധുനീക രീതിയിൽ കൃഷി ചെയ്യാനുള്ള, പുതിയ കാലത്തിൻ്റെ സാദ്ധ്യതകളിലേക്ക് സാഹചര്യമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ ഒപ്പം വീടുകളിൽ അധികം ഉത്പാധി പ്പിക്കപ്പെടുന്ന പച്ചക്കറികൾ ആഴ്ച ചന്തകളിലൂടെ വിപണനം ചെയ്യപ്പെടാനും വരുമാനം നേടുവാനുമുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട് . വിഷ രഹിത പച്ചക്കറികളുടെ വിപണന സാധ്യതകൾക്ക് മുന്നൊരുക്കമായി തരിശു സ്ഥലങ്ങളിൽ കൂട്ട കൃഷി സംവിധാനവും അതിൻ്റെ വിപണനവും അടക്കമുള്ള സമഗ്ര പദ്ധതിയാണ് പൊതുജന പങ്കാളിത്തത്തോടൊപ്പം ഇതിലൂടെ ആവിഷ്കരിക്കപ്പെടുക
ആദ്യഘട്ടത്തിൽ മയ്യഴിയിലെ ഇരുന്നൂറ് കുടുംബങ്ങൾക്ക് 10 വീതം ഗ്രോബാഗുകൾ 50 രുപ സബ്സിഡി നിരക്കിൽ നൽകും.
പച്ചക്കറി വിത്തിനങ്ങൾ, തൈകൾ ഇതോടൊപ്പം സൗജന്യമായി ലഭ്യമാക്കും ജൈവ കൃഷി സംബന്ധമായി വിദഗ്ധരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കും.
താൽപ്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെട്ട് റജിസ്ട്രർ ചെയ്യുക.
9447193371,
9400576780,
9048901243
Post a Comment