*പെട്രോൾ , ഡീസൽ വില വീണ്ടും വർധിച്ചു*
*സ്വർണ്ണവില കുറഞ്ഞു*
*വീണ്ടും കുറഞ്ഞേക്കാം*
കൊച്ചി: ഒരാഴ്ചയായി അനങ്ങാതിരുന്ന ഇന്ധനവില വീണ്ടും മുകളിലേക്ക് കുതിക്കുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും വർധിച്ചു. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വർധിച്ചു.
പുതുവര്‍ഷത്തിലെ ആദ്യമാസം മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി.
2018 ഒക്ടോബര്‍ നാലിനാണ് മുമ്പ് വില ഇത്രത്തോളം എത്തിയിരുന്നത്. അന്ന് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്നു വില. എന്നാൽ ഇന്ന് ക്രൂഡ് ബാരലിന് അറുപത് ഡോളറിൽ താഴെയാണ്.
കേരളത്തിൽ സ്വർണ്ണവില ഇന്നും കുറഞ്ഞു . ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത് . ഒരു ഗ്രാമിന് 44 , 35 രൂപയും പവനു 35 , 480 രൂപയുമാണ് ഇന്നത്തെ വില .
ഇന്നലെയും ഒരു ഗ്രാമിന് 40 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു . ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്ന് അഞ്ചു മാസത്തിനിടെ 6,520 രൂപയുടെ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .
സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിലവാരം ആയ 42,000 രൂപയിൽ എത്തിയശേഷം 2020 നവംബർ 30 നാണ് ഏറ്റവും കുറഞ്ഞ വിലയായ 35 , 760 രൂപ രേഖപ്പെടുത്തിയത് . ആഗോളവിപണിയിൽ ഔൺസിന് 1844 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത് .
കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതിത്തീരുവ 12 ശതമാനത്തിൽനിന്ന് 7 ശതമാനമാക്കി കുറച്ചതോടെ സ്വർണവിലയിൽ ഇനിയും ഇടിവ് ഉണ്ടാകുമെന്ന് വ്യക്തമാണ് .






Post a Comment