o ആര്‍മി റിക്രൂട്ട്‌മെന്റ് റാലി മാര്‍ച്ച് ആറ് മുതല്‍ തിരുവനന്തപുരത്ത്*
Latest News


 

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി മാര്‍ച്ച് ആറ് മുതല്‍ തിരുവനന്തപുരത്ത്*


വടക്കന്‍ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള കരസേനാ റിക്രൂട്ട്‌മെന്റ് റാലി മാര്‍ച്ച് ആറ് മുതല്‍ 12 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലുമുള്ളവര്‍ക്കുള്ള റാലിയാണ് തിരുവനന്തപുരത്ത് നടക്കുക. നേരത്തേ ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഇതിനകം അയച്ചുനല്‍കിയതായി ആര്‍മി റിക്രൂട്ടിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2383953, malabarhill-67@gov.in.

Post a Comment

Previous Post Next Post