o *തലശേരിയിൽ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിൽ വീണ സ്ത്രീ മരിച്ചു*
Latest News


 

*തലശേരിയിൽ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിൽ വീണ സ്ത്രീ മരിച്ചു*


 *തലശേരിയിൽ ഡ്രൈവറുമായുള്ള തർക്കത്തിനിടയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിൽ വീണ സ്ത്രീ മരിച്ചു* 



ശുചീകരണ തൊഴിലാളിയായ തലശ്ശേരി ഗോപാലപേട്ടയിലെ ശ്രീധരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ഡൌൺ ടൌൺ മാളിലെ ശൂചീകരണ തൊഴിലാളിയായ ഗോപാല പേട്ടയിലെ ശ്രീധരി ( 51)യാണ് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. –





 ശ്രിധരിയെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മൊഴിയെ തുടർന്ന് ഓട്ടോ ഡ്രൈവർ ഗോപാല പേട്ടയിലെ 

നാപാസ് വീട്ടിൽ ഗോപാലകൃഷ്ണ (56) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 




ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെ സൈദാർ പള്ളിക്കടുത്തു വച്ചാണ് ഗോപാലകൃഷ്ണൻ ഓടിച്ച ഓട്ടോയിൽ നിന്നും ശ്രീധരി തെറിച്ചു വീണത്.. പരിചയക്കാരായ ഇവർ തമ്മിലുള്ള പണമിടപാട് തർക്കമാണ് ആക്രമത്തിന് വഴിവച്ചത്. കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതാണ് കാരണമെന്ന് പോലിസ് സൂചിപ്പിച്ചു.

Post a Comment

Previous Post Next Post