o തലശ്ശേരിയിൽ ലഹരി മാഫിയ സംഘത്തലവനെ നാട്ടുക്കാർ ജനകീയ വിചാരണ ചെയ്തു.
Latest News


 

തലശ്ശേരിയിൽ ലഹരി മാഫിയ സംഘത്തലവനെ നാട്ടുക്കാർ ജനകീയ വിചാരണ ചെയ്തു.


 തലശ്ശേരിയിൽ ലഹരി മാഫിയ സംഘത്തലവനെ നാട്ടുക്കാർ ജനകീയ വിചാരണ ചെയ്തു.



തലശ്ശേരി: അത്യാധുനിക യൂറോപ്യൻ ലഹരി ഉത്പന്നങ്ങൾ തലശ്ശേരിയിൽ എത്തുന്നതായി സൂചന


തലശ്ശേരിയിൽ ലഹരിക്കടിമകളായ രണ്ടു പെൺകുട്ടികൾ ചികിത്സയിലാണെന്ന വിവരവും പുറത്തു വന്നു.

ലഹരി മാഫിയ സംഘത്തലവനെ ജനകീയ വിചാരണ ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങളാണ് പുറത്ത് വന്നത്.

ദിവസങ്ങൾക്ക് മുമ്പ് ഗോപാലപ്പേട്ട പാലോളി വളപ്പിലെ യുവാവിനെ മട്ടാമ്പ്രത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു

തൊട്ടടുത്ത് നിന്നു തന്നെ മയക്കുമരുന്നു കുത്തിവെക്കാനുപയോഗിച്ച സിറിഞ്ചും ലഭിച്ചിരുന്നു.

ഇതേത്തുടർന്ന് നാട്ടുക്കാർ മയക്കുമരുന്നു ലോബിക്കെതിരെ ജനകീയ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു

തുടർന്നാണ് ലഹരി മാഫിയാസംഘത്തലവനെ നാട്ടുകാർ പിടികൂടുന്നത് .

ഇയാൾ 10 വർഷം മയക്കുമരുന്നു കേസിൽ ജയിലിൽ കിടന്നിരുന്നു.

കഞ്ചാവ് ,ബ്രൗൺഷുഗർ, തുടങ്ങി ലഹരി വസ്തുക്കൾ എത്തുന്നതും വില്പന നടത്തുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങൾ ഇദ്ദേഹം പ്പെടുത്തി.

മയക്കുമരുന്ന് വില്പന നടത്തുന്ന സ്വന്തം മകൻ്റെതടക്കം വിവരങ്ങളാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.

അഴിയൂർ ചുങ്കത്തടക്കം ലഹരിമരുന്ന് വ്യാപകമാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.

Post a Comment

Previous Post Next Post