പുതുച്ചേരി: ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പൂട്ടിടാനൊരുങ്ങി പുതുച്ചേരി സർക്കാർ.
മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000,
ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000,
ഹെൽമെറ്റ് / സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000,
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ ആയിരം മുതൽ അയ്യായിരം രൂപവരെ പിഴയും,
ഇൻഷുറൻസില്ലാതെ വാഹനം റോഡിലിറക്കിയാൽ രണ്ടായിരവും അമിതവേഗത്തിൽ ബൈക്കും കാറും ഓടി
ച്ചാൽ ആയിരം മുതൽ നാലായിരം രൂപവരെയുമാണ് പിഴ .
രേഖകൾ ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ 2000 രൂപ പിഴ . രണ്ടിൽ കൂടു തൽ ആളുകൾ ഇരുചക്രവാഹനത്തിൽ യാത്രചെയ്താൽ ആയിരം രൂപ ചുമത്തും . വാഹനം വൺവേയിൽ വിപരീത ദിശയിലേക്ക് ഓടിക്കുന്നത് കുറ്റകരമാണ് . ഇതിന് 1000 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്താം .
ഫയർ ആംബുലൻസ് വാഹനങ്ങൾ കടന്നുപോകാൻ പാസേജ് അനുവദിക്കാതിരു ന്നാൽ പതിനായിരം രൂപയാണ് ശിക്ഷ . നിയമം ലംഘിക്കുന്ന വർക്കെതിരെ പൊലീസ് , ഗതാഗത , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് പിഴചുമത്താം . റോഡ് സുരക്ഷയെക്കുറിച്ച് ഒരുമാസം നീളുന്ന ബോധവൽക്കരണ പരിപാടികളും മാഹിയിൽ ആരംഭിച്ചിട്ടുണ്ട് .
എന്നാൽ ഹെൽമെറ്റണിയാതെയുള്ള യാത്രികർക്ക് ആയിരം രൂപ സ്പോട്ട് ഫൈൻ ചുമത്തുന്നതിനെതിരെ പുതുച്ചേരിയിൽ രാഷ്ട്രീയ പാർട്ടികൾ രംഗത്തിറങ്ങി.
നേരത്തെ,
ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ ഫൈൻ ചുമത്താൻ ലെഫ് ഗവർണ്ണർ ഉത്തരവ് നൽകിയപ്പോൾ,
തൽക്കാലം ഫൈൻചുമത്തേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം .രാഷ്ട്രീയ പാർട്ടികളും മുഖ്യമന്ത്രിക്ക് അനുകൂലമായതിനാൽ പോലീസ് നടപടി നിർത്തിവെച്ചു .ഈ 28 മുതലാണ് ട്രാഫിക്ക് നിയമങ്ങൾ കർശനമാക്കിയതും സ്പോട്ട് ഫൈൻ നടപടി ആരംഭിച്ചതും.
ഇടുങ്ങിയതും,വളവുകളുള്ളതുമായ റോഡിലൂടെ ഹെൽമെറ്റണിഞ്ഞ് ഇരുചക്ര വാഹനമോടിക്കുന്നത് ബുദ്ധിമുട്ടാണെന്ന ന്യായത്തിൽ,ഇന്ന് ഡിഎംകെ എംഎൽഎ ശിവയുടെ നേതൃത്വത്തിൽ റോഡുപരോധിച്ചു.
ഇത്രയും കൂടിയ തുക ഫൈനടപ്പിക്കുന്നതിനേതിരെ എഐഎംഡിഎംകെ എംഎൽഎ അൻപഴകൻ പ്രതികരിച്ചു.കൂടിയ ഫൈൻ പുനപരിശോധിക്കാൻ കേന്ദ്രത്തോടഭ്യർത്ഥിക്കുമെന്ന് ബിജെപി എംഎൽഎ സാമിനാഥൻ അറിയിച്ചു .
ഫൈനിനെതിരെ സോഷ്യൽ മീഡിയകളിൽ നിരവധി ട്രോളുകളിറങ്ങി.പുതുച്ചേരിയിലെ സാധാരണക്കാരൻറെ ഒരു ദിവസ ശമ്പളം 300 രൂപ,സ്പോട്ട് ഫൈൻ 1000 രൂപ,സ്പോട്ട് ഫൈനെത്ര ഭാഗ്യവാൻ.....ഇങ്ങനെ പോകുന്നു ട്രോളുകൾ.
പുതുച്ചേരി: ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പൂട്ടിടാനൊരുങ്ങി പുതുച്ചേരി സർക്കാർ.
മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000,
ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000,
ഹെൽമെറ്റ് / സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000,
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ ആയിരം മുതൽ അയ്യായിരം രൂപവരെ പിഴയും,
ഇൻഷുറൻസില്ലാതെ വാഹനം റോഡിലിറക്കിയാൽ രണ്ടായിരവും അമിതവേഗത്തിൽ ബൈക്കും കാറും ഓടി
ച്ചാൽ ആയിരം മുതൽ നാലായിരം രൂപവരെയുമാണ് പിഴ . രേഖകൾ ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ 2000 രൂപ പിഴ . രണ്ടിൽ കൂടു തൽ ആളുകൾ ഇരുചക്രവാഹനത്തിൽ യാത്രചെയ്താൽ ആയിരം രൂപ ചുമത്തും . വാഹനം വൺവേയിൽ വിപരീത ദിശയിലേക്ക് ഓടിക്കുന്നത് കുറ്റകരമാണ് . ഇതിന് 1000 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്താം . ഫയർ ആംബുലൻസ് വാഹനങ്ങൾ കടന്നുപോകാൻ പാസേജ് അനുവദിക്കാതിരു ന്നാൽ പതിനായിരം രൂപയാണ് ശിക്ഷ . നിയമം ലംഘിക്കുന്ന വർക്കെതിരെ പൊലീസ് , ഗതാഗത , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് പിഴചുമത്താം . റോഡ് സുരക്ഷയെക്കുറിച്ച് ഒരുമാസം നീളുന്ന ബോധവൽക്കരണ പരിപാടികളും മാഹിയിൽ ആരംഭിച്ചിട്ടുണ്ട് .

Post a Comment