o *മാഹി കോവിഡ്-19 റിപ്പോർട്ട്*
Latest News


 

*മാഹി കോവിഡ്-19 റിപ്പോർട്ട്*


 *മാഹി കോവിഡ്-19 റിപ്പോർട്ട്*

03-02-2021, 4.00 PM



➖➖➖➖➖➖➖➖➖➖➖

  ഇന്ന് മാഹിയിൽ 15 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 7 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 4 ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും 2 ഫലങ്ങൾ ട്രൂനാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. രണ്ട് ടെസ്റ്റുകൾ കേരളത്തിൽ നടത്തിയതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ മൂലക്കടവിലെ 4 പേർക്കും, മഞ്ചക്കലിലെ 2 പേർക്കും പൂഴിത്തല, മാഹി ലാഫാർമ റോഡ്, ഗ്രാമത്തി, പള്ളൂർ  എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ  പൂഴിത്തല, പാറാൽ, ഈസ്റ്റ് പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലെ ഒരാൾക്ക് വീതം ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ടെസ്റ്റിൽ ചാലക്കര ഡെൻറൽ കോളജിലെ ഒരാൾക്ക്  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 449 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 10 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 03-02-2021) - 89.

Post a Comment

Previous Post Next Post