o പാതയോരത്തെ അനധികൃത കച്ചവടം : വ്യാപാരികൾ സമരത്തിലേക്ക്*
Latest News


 

പാതയോരത്തെ അനധികൃത കച്ചവടം : വ്യാപാരികൾ സമരത്തിലേക്ക്*


 **പാതയോരത്തെ അനധികൃത കച്ചവടം : വ്യാപാരികൾ സമരത്തിലേക്ക്* 


ന്യൂ മാഹി : പാതയോരങ്ങളിൽ അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് പ്രക്ഷോഭത്തിനൊരുങ്ങുന്നു . തലശ്ശേരി - മാഹി ദേശീയപാതയോരത്താണ് അനധികൃത കടകൾ ഒരു നിയന്ത്രണവുമില്ലാതെ ഉയർന്നുവരുന്നത് . കുറിച്ചിയിൽ റെയിൽവേ ഗെയ്റ്റ് മുതൽ മാഹിപ്പാലം വരെയുള്ള പാതയോരത്താണ് സർക്കാർ സ്ഥലം കൈയേറി ഒരു ഡസനിലേറെ കച്ചവടങ്ങൾ നടക്കുന്നത് . അനാസ്ഥയ്ക്കെതിരേ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരികളുടെ ധർണ , പഞ്ചായത്തുതലത്തിൽ ഹർത്താൽ തുടങ്ങിയ പ്രക്ഷോഭങ്ങൾക്ക് വ്യാപാരികൾ നിർബന്ധിതരായിരിക്കുകയാണെന്ന് ഏകോപന സമിതി പ്രസിഡൻറ് വി . വത്സനും സെക്രട്ടറി പി . മുഹമ്മദ് താഹിറും അറിയിച്ചു . പഞ്ചായത്ത് പ്രസിഡൻറ് , വൈസ് പ്രസിഡൻറ് , സെക്രട്ടറി , അസി . സെക്രട്ടറി തുടങ്ങിയവർ ക്വാറൻറീനിലായതിനാണ് നടപടി വൈകിയതെന്നും ഉടൻ തന്നെ നടപടിയെടുക്കുമെന്നും പഞ്ചായത്തധികൃതർ അറിയിച്ചു .

Post a Comment

Previous Post Next Post