o മുനിസിപ്പാൽ തെരഞ്ഞെടുപ്പ്-അഡ്വഃഅശോക് കുമാർ വീണ്ടും കോടതിയിൽ*
Latest News


 

മുനിസിപ്പാൽ തെരഞ്ഞെടുപ്പ്-അഡ്വഃഅശോക് കുമാർ വീണ്ടും കോടതിയിൽ*


 *


മാഹി:സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും  പുതുച്ചേരി  സംസ്ഥാനത്ത് മുനിസിപ്പാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത ഇലക്ഷൻ കമ്മിഷണർക്കെതിരെ അഡ്വ.അശോക് കുമാർ സുപ്രിം കോടതിയിൽ  കോടതിയലക്ഷ്യ    ഹരജി ഫയൽ ചെയ്തു.ഫിബ്രവരി 26 ന് കോടതി ഹരജി പരിഗണിക്കും.


1968 ൽ തിരഞ്ഞെടുപ്പ് നടന്ന്  38 വർഷത്തിന് ശേഷം 2006 ലാണ് അഡ്വ. അശോക് കുമാർ ഹൈകോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹരജിയിലെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്നത്.



2006 ൽ തിരഞ്ഞെടുത്ത കൗൺസിലിൻ്റെ കാലാവധി 2011 ൽ 

കഴിഞ്ഞശേഷവും, കോടതിയിൽ കേസ് നിലനിൽക്കുന്നു എന്ന കാരണത്താൽ  തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സുപ്രിം കോടതിയിൽ നിലനിന്നിരുന്ന കേസ്സിൽ,  അശോക് കുമാർ വീണ്ടും  കക്ഷി ചേരുകയായിരുന്നു. 2018 മെയ് മാസം 8 ന് ,

ഒരു മാസത്തിനുള്ളിൽ വാർഡ് വിഭജനം നടത്തി  ഉടനെ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി അവശ്യപ്പെട്ടു . 2019 മാർച്ചിൽ  വാർഡ് പുനർനിർണയം നടത്തിയെങ്കിലും ഇന്ന് വരെ ഇലക്ഷൻ നടത്താൻ സർക്കാർ തയ്യാറായില്ല.

ഈ വിധി നടപ്പിലാക്കാത്തതിനെതിരെയാണ് ഇപ്പോൾ,അഡ്വ.അശോക് കുമാർ കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തത്.


പഞ്ചായത്ത്-മുനിസിപ്പാൽ  തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ പുതുച്ചേരി സംസ്ഥാനത്തിന് 4200 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെട്ടിട്ടുണ്ട്. മാഹിക്ക് 210 കോടി യുടെ വികസനവും.


പൊതുതാൽപ്പര്യ ഹരജിയിലൂടെ മയ്യഴിയിലെ വിവിധ പ്രശ്നങ്ങളിൽ അശോക് കുമാർ ഇടപെട്ടിട്ടുണ്ട്.

മയ്യഴിയിൽ പുതുതായി ഡിസ്ക്രിറ്റ് മുൻസിഫ് കം മജിസ്ട്രേട്ട് കോടതി സ്ഥാപിച്ചതും

അഞ്ച് ലക്ഷം രൂപയുടെ കേസ് കൈകാര്യം ചെയ്യാൻ മാത്രം അധികാരമുണ്ടായിരുന്ന മയ്യഴി  കോടതിക്ക് എത്ര കോടി രൂപയുടെ കേസ് കൈകാര്യം ചെയ്യാനുള്ള അധികാരം ലഭിച്ചതും അശോക് കുമാറിൻ്റെ ഇടപെടലിലൂടെയാണ്.

പുതുച്ചേരിയിൽ മാത്രമുണ്ടായിരുന്ന കൺസ്യൂമർ കോടതിക്ക് മയ്യഴിയിൽ സിറ്റിങ്ങ്  നടത്തുവാൻ നിർദ്ദേശം നൽകിയതും,

യാത്ര ചെയ്യുവാൻ പൊലീസ് വാഹനത്തിനെ ആശ്രയിച്ചിരുന്ന മയ്യഴി മജിസ്ട്രേട്ടിന്  കാർ അനുവദിച്ചതും  അഡ്വ. അശോക് കുമാറിൻറെ പൊതു താൽപ്പര്യ ഹരജി മൂലമാണ്.

Post a Comment

Previous Post Next Post