കോവിഡാനന്തര പരീക്ഷാപേടിക്കു പരിഹാരവുമായി സബർമതി
മാഹി: ഓൺലൈൻ വിദ്യാഭ്യാസവും കോവിഡും വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ ആശങ്കകൾ പരിഹരിക്കുന്നതിനായി പുനർനവ 2021 എന്ന പേരിൽ സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ ഉദ്ബോധന പരിശീലനം സംഘടിപ്പിച്ചു. മാഹിയിലെ വിവിധ വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കു വേണ്ടിയായിരുന്നു പരിശീലനം. ശ്രീജേഷ് പളളൂരിൻ്റ അധ്യക്ഷതയിൽ സർബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ കല്ലാട്ട് പ്രേമൻ പരിശീലന പരിപാടി ഉൽഘാടനം ചെയ്തു.അജയൻ പൂഴിയിൽ, ശ്രീജേഷ് വളവിൽ എന്നിവർ സംസാരിച്ചു. കോവിഡാനന്തര
പരീക്ഷ പേടിയും പരിഹാരവും എന്ന വിഷയത്തിൽ ഉദ്ബോധന പരിശീലകരായ ബിജു പച്ചരിയാൻ, കെ കെ ശെലജ, പി വി പ്രജിത്ത്, അബ്ദുള്ള ചെമ്മണി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു

Post a Comment