*
ന്യൂമാഹി: ന്യൂമാഹിയിൽ ഏഴാം വാർഡ് മങ്ങാട് ബി.ജെ.പി.യു ടെ ബൂത്ത് പ്രസിഡൻറ്
സുനിൽകുമാറിൻറ ( കവിയൂർ സുനി ) വീടിനു നേരേ സി.പി. എം . പ്രവർത്തകർ ബോംബെറിഞ്ഞതായി പരാതി .
ശനിയാഴ്ച രാത്രി 11 - ഓടെയാണ് സംഭവം . സി.പി.എം. പ്രവർത്തകരായ
നാലംഗസംഘം ബൈക്കിലെത്തിയാണ് ബോംബെറിഞ്ഞതെന്നാ ണ് പരാതി . ആക്രമണത്തിൽ വീടിൻ്റെ ജനൽ ഗ്ലാസുകൾ തകർന്നു . ടൈൽസുകൾക്കും മറ്റും കേടുപാട് സംഭവിച്ചു . സി.പി.എം. നിരന്തരം സംഘർഷമുണ്ടാക്കു മ്പോൾ പോലീസ് മൗനം പാലിക്കുകയാണെന്ന് ബി.ജെ.പി. നേതാക്കൾ കുറ്റപ്പെടുത്തി . ന്യൂമാഹി പോലീസ് കേസെടുത്തു .

Post a Comment