*
വടകര: ചോമ്പാല മിനി സ്‌റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഈ നീക്കം സ്‌റ്റേഡിയത്തിന്റെ തകര്‍ച്ചക്കിടയാക്കുമെന്നാണ് ആക്ഷേപം.
നിലവില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം
സ്‌റ്റേഡിയത്തിന്റെ കളിസ്ഥലം കവര്‍ന്ന്, വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കാനുള്ള അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് പ്രദേശവാസികളും കലാ കായിക, സാംസ്‌കാരിക രംഗത്തുള്ളവരും ചേര്‍ന്ന് രൂപവത്കരിച്ച സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. മറ്റ് അനുയോജ്യ സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും സ്‌റ്റേഡിയത്തിനകത്തു തന്നെ കെട്ടിട നിര്‍മാണം നടത്തണമെന്ന പിടിവാശി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ. കോയ അധ്യക്ഷത വഹിച്ചു. പ്രമോദ് മാട്ടാണ്ടി, കെ.കെ. ജയന്‍, സാലിം പുനത്തില്‍, എ.ടി. മഹേഷ്, ഒ. ബാലന്‍, വി.പി. രമേശന്‍, പി. സുബി എന്നിവര്‍ സംസാരിച്ചു. സംരക്ഷണ സമിതി ഭാരവാഹികളായി പി.കെ. കോയ (ചെയര്‍.), സുജിത്ത് പുതിയോട്ടില്‍ (കണ്‍.), സി.കെ. സുജിത് (ട്രഷ.) തെരഞ്ഞെടുത്തു.
വഴിയോര വിശ്രമകേന്ദ്രം ചോമ്പാല മിനി സ്‌റ്റേഡിയത്തില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ പഞ്ചായത്ത് ഭരണസമിതി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് അഴിയൂര്‍ പഞ്ചായത്ത് ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു. നിലവിലെ ഭരണസമിതി അംഗങ്ങള്‍ കൂട്ടായെടുത്ത തീരുമാനത്തിനെതിരെ എല്‍ഡിഎഫ്, എസ്ഡിപിഐ അംഗങ്ങള്‍ ചേര്‍ന്ന് സംരക്ഷണ സമിതി രൂപവത്കരിച്ചത് അപഹാസ്യമാണെന്ന് ജനകീയമുന്നണി കുറ്റപ്പെടുത്തി. ചെയര്‍മാന്‍ കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.ബാബുരാജ്, ഇ.ടി.അയൂബ്, പ്രദീപ് ചോമ്പാല, വി.കെ. അനില്‍ കുമാര്‍, സി. സുഗതന്‍, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രന്‍, ശ്രീജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment