ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ഭാഗമായി പാർട്ടി അഴിയൂർ പഞ്ചായത്ത് പ്രവർത്തക മീറ്റിങ്ങ് ആവിക്കരയിൽ വച്ചു നടന്നു .
ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻ്റ് ടി. അജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സമിതി അംഗം കെ.രജനീഷ് ബാബു മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വടകര മണ്ഡലം ജന:സെക്രട്ടറി വിനീഷ് പുതുപ്പണം പതിമൂന്നാം വാർഡ് മെമ്പർ പ്രീത .പീ.കെ, ടി.പി വിനീഷ് ,സുബീഷ് .പി.വി, മിഥുൻ ലാൽ എന്നിവർ സംസാരിച്ചു
തുടർന്ന് യുവമോർച്ച പഞ്ചായത്ത് ജന:സെക്രട്ടറി സ്‌നിഗിൻൻ്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണവും നടത്തി

Post a Comment