o കെ.പി ബഷീർ ഹാജി ഒന്നാം ചരമവാർഷികം അനുസ്മരണം നടത്തി
Latest News


 

കെ.പി ബഷീർ ഹാജി ഒന്നാം ചരമവാർഷികം അനുസ്മരണം നടത്തി


 *കെ പി ബഷീർ ഹാജി നാടിന്റെ വികസനത്തിനു വേണ്ടി ആത്മാർഥയോട് കൂടി പ്രവർത്തിച്ച പൊതുപ്രവർത്തകൻ: ഇ വൽസരാജ്*


മാഹി: നാടിന്റെ വികസനത്തിനു വേണ്ടി ആത്മാർഥയോട് കൂടി പ്രവർത്തിച്ച പൊതുപ്രവർത്തകനാണ് കെ പി ബഷീർ ഹാജി എന്ന് മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്. മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കെ പിബഷീർ ഹാജി ഒന്നാം ചരമവാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വത്സരാജ്. .  മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രമേശ് പറമ്പത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ കെ.മോഹനൻ , സത്യൻ കോളോത്ത്. മഹിള കോൺഗ്രസ്സ് അധ്യക്ഷ കെ കെ ആശാലത, ഹിലാൽ ഹസൻ , ഹിഷ്മാം ഹസൻ , കെ. സൂരേഷ് എന്നിവരും സംസരിച്ചു.

Post a Comment

Previous Post Next Post