o പ്രചരണമാരംഭിച്ചു
Latest News


 

പ്രചരണമാരംഭിച്ചു

പുതുച്ചേരി 

സംസ്ഥാനത്തെ ക്ഷേമ പദ്ധതികളും,മറ്റും  നടപ്പിലാക്കാൻ അനുമതി നൽകാത്തതിനെതിരെ,കോൺഗ്രസ്സ് ,സിപിഐ,സിപിഎം,വിടുതലൈ സിരുതലൈ,എംഡിഎംകെ തുടങ്ങിയ കക്ഷികൾ  എട്ടാം തീയ്യതി മുതൽ ലെഫ് ഗവർണ്ണറുടെ മാളികയായ രാജ്നിവാസിനു മുമ്പിൽ നടത്തുന്ന അനിശ്ചിത കാല ധർണ്ണക്കു മുന്നോടിയായി പ്രചരണമാരംഭിച്ചു. ‘നമുക്ക് പുതുച്ചേരിയെ സംരക്ഷിച്ച് വീണ്ടെടുക്കാം, മോദീ, തിരികെ കൊണ്ടു പോകു കിരൺബേദിയെ, കിരൺ ബേദീ സ്വേച്ഛാധിപതി പുതുച്ചേരി വിട്ടു പോകൂ'' തുടങ്ങിയ മുദ്രാവാക്യമുയർന്ന പ്രചരണ പരിപാടിയിൽ മുഖ്യമന്ത്രി നാരായണസാമി ,മന്ത്രിമാരായ കന്തസാമി ,ഷാജഹാൻ ,പിസിസി പ്രസിഡണ്ട് സുബ്രമണ്യൻ ,എം പി വൈത്തിലിംഗം,   എംഎൽഎമാർ തുടങ്ങിയവരും,സിപിഐ,സിപിഎം,എംഡിഎംകെ,രാഷ്ട്രീയ ജനദാദൾ നേതാക്കളും പൻകെടുത്തു.അതേ സമയം,പരിപാടിയിൽ കോൺഗ്രസ്സ് സഖ്യ കക്ഷിയായ ഡിഎംകെ പങ്കെടുത്തില്ല.

Post a Comment

Previous Post Next Post