രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം തലശേരിക്കാരൻ സി.പി റിസ്വാന് . റിസ്വാന്റെ കന്നി സെഞ്ചുറി കരുത്തിൽ അയർലൻഡിനെതിരെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ യുഎഇക്ക് തകർപ്പൻ വിജയം.അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് യുഎഇ ഐറിഷ് പടയെ തകർത്തത് . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു . മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ റിസ്വാന്റെയും ( 109 ) സഹതാരവും പാകിസ്ഥാൻ വംശജനുമായ മുഹമ്മദ് ഉസ്മാന്റെയും ( 102 ) സെഞ്ചുറികളുടെ മികവിൽ ഒരു ഓവർ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി . ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ യുഎഇ 1-0 മുന്നിലെത്തി . റിസ് വാനാണ് കളിയിലെ താരം . 32 കാരനായ റിസ്വാൻ
യുഎഇ 1-0 മുന്നിലെത്തി . റിസ് വാനാണ് കളിയിലെ താരം . 32 കാരനായ റിസ്വാൻ 2014 ലാണ് യുഎഇയിൽ എത്തിയത് . ഷാർജയിൽ താമസിക്കുന്ന റിസ്വാൻ കേരളത്തിന്റെ മുൻ രഞ്ജി താരം കൂടിയാണ് .
Post a Comment