*തലശ്ശേരി വാതകശ്മശാനം ബുധനാഴ്ച പ്രവർത്തനം തുടങ്ങും* . നഗരത്തിൽ നിലവിൽ ശ്മശാനമുണ്ടെങ്കിലും വാതക ശ്മശാനമില്ല.
പരമ്പരാഗത രീതിയിലാണ് ശവസംസ്കാരം നടത്തുന്നത് . ഇതിനൊരു പരിഹാരമാണ് നഗരസഭയുടെ കണ്ടിക്കലിലുള്ള നിദ്രാതീരം . നഗരത്തിലുള്ളവർ ഇപ്പോൾ മറ്റിടങ്ങളിലുള്ള വാതകശ്മശാനങ്ങളിലാണ് മൃതദേഹം കൊണ്ടുപോകുന്നത് , ശ്മശാനത്തിൽ സ്ഥാപിച്ച ഫർണസിൻറ പ്രവർത്തനക്ഷമത പരിശോധിച്ച് സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തി .
നഗരസഭാധ്യക്ഷ കെ.എം ജമുനാറാണി , ഉപാധ്യക്ഷൻ വാഴയിൽ ശശി , കൗൺസിലർ മാർ എന്നിവർ പ്രവർത്തനം കണ്ട് വിലയിരുത്തി . കഴിഞ്ഞ ഭരണസമിതിയുടെ സമയത്താണ് നിദ്രാതീരം സ്ഥാപിച്ചത് . വാർഷികപദ്ധതിയിലുൾപ്പെടുത്തി 1.28 കോടി രൂപ ചെലവഴിച്ച് ഊരാളുങ്കൽ ലേബർകോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മിച്ചത് . ഫർണസ് സ്ഥാപിക്കുന്നതിനുള്ള കാലതാമസമാണ് പ്രവർത്തനം വൈകാൻ ഇടയാക്കിയത് . മൃതദേഹം ദഹിപ്പിക്കാൻ മൃതദേഹം ഒരാളെചുമതലപ്പെടുത്തി ഇതിനായി പരിശീലനവും നൽകി . ഒരു മൃതദേഹം ദഹിപ്പിച്ച് അടുത്ത മൃതദേഹം ദഹിപ്പിക്കാൻ രണ്ടുമണിക്കൂർ ഇടവേള വേണം . ഒരുദിവസം ഏഴ് മൃതദേഹം വരെ ദഹിപ്പിക്കാൻ കഴിയും .
മൃതദേഹം സംസ്കരിക്കുന്നതിന് നഗരസഭ ഓഫീസിൽ നിന്നുള്ള നിശ്ചിത അപേ ക്ഷ ഫോറത്തിൽ അപേക്ഷ നൽകണം . രാവിലെ ആറുമണി മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തന സമയം . മൃതദേഹം ദഹിപ്പിക്കുന്നതിന് വൈകീട്ട് നാലുമണിക്ക് മുൻപ് വിവരം നൽകണം . 3500 രൂപയാണ് വാടക , മൂ ശാനത്തിൽ മൃതദേഹം ദഹിപ്പി ക്കുന്നതിന് മുൻപും ശേഷവും ആചാരപരമായ ചെറിയ ചട ങ്ങുകൾ നടത്താം . ചിതാഭസ്മം ശേഖരിക്കുന്നതിന് സംവിധാനമുണ്ടാകും . നഗരസഭ ചെയർമാൻ അല്ലെങ്കിൽ നഗരസഭ കൗൺസിലർ എന്നിവരിൽ നിന്നുള്ള ശുപാർശ അപേക്ഷയോടൊപ്പം വേണം . അപകടം , കൊലപാതകം , അസ്വഭാവികമരണം , ആത്മഹത്യ എന്നിവയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കണം .

Post a Comment