മാഹി:
പൊതു പരീക്ഷയെഴുതുന്ന കുട്ടികളുടെ ആശങ്കയകറ്റി ആത്മവിശ്വാസമുള്ളവരാക്കുക എന്ന ലക്ഷ്യവുമായി മാഹി ചൈൽഡ് ലൈൻ ആവിഷ്ക്കരിച്ച 'ആശങ്ക വേണ്ട ഒപ്പം ഞങ്ങളുമുണ്ട്!'എന്ന സന്ദേശവുമായി മാഹി മേഖലയിൽ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസ്സുകൾക്ക് തുടക്കമായി.
ചൈൽഡ് ലൈൻ കൗൺസിലർ നീഷ്മ തയ്യുള്ളതിൽ, ആർ.കൈലാസനാഥൻ, കെ.രേഖ, ടി.സി.രമിത്ത് എന്നിവരുടെ നേതൃത്വത്തിൽ ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി പ്രധാനാധ്യാപകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു.
സഹപ്രധാനാധ്യാപിക എ.ടി.പത്മജ അധ്യക്ഷത വഹിച്ചു. സി.പി. സഹിജ സ്വാഗതവും ടി. അർച്ചന നന്ദിയും പറഞ്ഞു.



Post a Comment