*മയ്യഴിപ്പുഴയുടെ സംരക്ഷണത്തിനായി ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു*
മാഹി: വയനാട് കുഞ്ഞോത്ത് നിന്നും ഉത്ഭവിക്കുന്ന 54 കിലോമീറ്ററോളം ദൈർഘ്യമുള്ള, മാഹി അഴിമുഖത്ത് കടലിനോട് ചേരുന്ന മയ്യഴിപ്പുഴയുടെ ആരംഭം മുതൽ കടലുമായി ചേരുന്നയിടം വരെ സംരക്ഷിക്കുവാനായി
15 ഗ്രാമപഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റികളും പ്രദേശങ്ങളിലെ പ്രതിനിധികൾ കൂടിയാലോചന നടത്തി ഒരു താൽക്കാലിക സമിതി രൂപീകരിച്ചു.
മാഹി പാറാൽ ആശ്രയ കോപ്പറേറ്റിവ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗം പ്രശസ്ത പരിസ്‌ഥിതി പ്രവർത്തകൻ സി.വി രാജൻ പെരിങ്ങാടി ഉൽഘാടനം ചെയ്തു.
മാഹി പള്ളി വികാരിഫാദർ ജെറോം ചിങ്ങന്തറ മുഖ്യ പ്രഭാഷണം നടത്തി.
പുഴ ഗവേഷകർ, പോണ്ടിച്ചേരി എം.പി വൈദ്യലിംഗം, വടകര എം.പി കെ. മുരളീധരൻ, എം.എൽ.എമാരായ ഡോ. വി രാമചന്ദ്രൻ (മാഹി), കെ. ശൈലജ ടീച്ചർ (കൂത്ത്പറമ്പ്), എ.എൻ ഷംസീർ (തലശ്ശേരി), സി.കെ നാണു (വടകര), പാറക്കൽ അബ്ദുല്ല (കുറ്റ്യാടി), ഇ.കെ വിജയൻ (നാദാപുരം), പുഴയുടെ തീരഭാഗങ്ങൾ ഉൾപ്പെടുന്ന ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ എന്നിവരെയടക്കം പങ്കെടുപ്പിച്ച്, 2021 ഫെബ്രുവരി 14 ന് മാഹിയിൽ വെച്ച് ജനകീയ മയ്യഴിപ്പുഴ കൺവെൻഷൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പുഴയെ കുറിച്ചുള്ള പ്രാഥമിക പഠന റിപോർട്ടും സമിതിക്ക് ബൈലോയും സ്ഥിരം ഭാരവാഹികളും കൺവെൻഷനോടെ നിലവിൽ വരുത്താൻ തീരുമാനിച്ചു.
കൺവെൻഷന്റെ പ്രചരണാർത്ഥം അതാത് പ്രദേശങ്ങളിൽ പ്രാദേശിക കൂട്ടായ്മകളും കലാപരിപാടികളും ശുചീകരണ യജ്ഞങ്ങളും സംഘടിപ്പിക്കാൻ ധാരണയായി.
വിജയൻ കൈനടത്ത് അധ്യക്ഷനായ യോഗത്തിൽ, വിവിധ പ്രദേശങ്ങളിലെ പുഴയുടെ അവസ്ഥയുടെ വിവരണം ദേവദാസ് മത്തത്ത്, സംഘടനയുടെ രൂപീകരണ ലക്ഷ്യങ്ങളും രൂപവും ഷൗക്കത്ത് അലി എരോത്ത് എന്നിവർ അവതരിപ്പിച്ചു. അംഗങ്ങളുടെ തുറന്ന ചർച്ച നടന്ന യോഗത്തിൽ കെ.ഇ. സുലോചന (ആശ്രയ) സ്വാഗതവും സി.കെ രാജലക്ഷ്മി (സാമൂഹ്യ മയ്യഴി) നന്ദിയും പറഞ്ഞു.
കമ്മിറ്റി
ചെയർമാനായി വിജയൻ കൈനാടത്ത് മാഹിയേയും
വർക്കിങ് ചെയർമാനായി : *ഷൗക്കത്ത് അലി എരോത്ത് നാദാപുരത്തേയും*
വൈസ് ചെയർമാൻമാരായി:
*സുധീർ കേളോത്ത് ന്യൂമാഹി*
*കെ.ഇ. സുലോചന പാറാൽ*
*രാജൻ പികെ കരിയാട്*
*കെകെ ഭരതൻ പാനൂർ* എന്നിവരെയും
1. സെക്രട്ടറി - ഓർഗനൈസേഷനായി
*സി.കെ രാജലക്ഷ്മിയേയും*
ജോയിന്റ് സെക്രട്ടറിമാരായി:
*ശ്രീജിത്ത് കൈവേലി*
*ശരീഫ് ഒ.ടി വാണിമേൽ*
എന്നിവരെയും തിരഞ്ഞെടുത്തു
2. സെക്രട്ടറി - പുഴപഠനം:
*ഡോ. പി. ദിലീപ് കോട്ടേമ്പ്രം*
ജോയിന്റ് സെക്രട്ടറിമാർ:
*ഡോ. എം.കെ മധുസൂദനൻ കരിയാട്*
*മഹിജ തോട്ടത്തിൽ അഴിയൂർ*
3. സെക്രട്ടറി - പ്രോഗ്രാം (കൺവെൻഷൻ, ഇവന്റ് etc):
*ലിബാസ് ബി മാങ്ങാട്*
ജോയിന്റ് സെക്രട്ടറിമാർ:
*ഷാജി കൊള്ളുമ്മൽ ന്യൂമാഹി*
*പ്രശാന്ത് ഒളവിലം ചൊക്ലി*
1. ട്രഷറർ: *ദേവദാസ് മത്തത്ത് കരിയാട്*
യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബൈലോ നിലവിൽ വരുന്നത് വരെ, മയ്യഴിപ്പുഴ സംരക്ഷണ അഡ്‌ഹോക് സമിതി രൂപീകരിച്ചു.
വീഡിയോ വാർത്ത കാണാം
https://youtu.be/lvfQ0PjZLPM
Post a Comment