o അഴിമതി* : *വിജിലൻസ് ഉദ്യോഗസ്ഥർ ന്യൂമാഹിയിലെത്തി അന്വേഷണം തുടങ്ങി
Latest News


 

അഴിമതി* : *വിജിലൻസ് ഉദ്യോഗസ്ഥർ ന്യൂമാഹിയിലെത്തി അന്വേഷണം തുടങ്ങി


 **അഴിമതി* : 

 *വിജിലൻസ് ഉദ്യോഗസ്ഥർ ന്യൂമാഹിയിലെത്തി അന്വേഷണം തുടങ്ങി* 




ന്യൂമാഹി പഞ്ചായത്തിൽ ദേശീയ പാതയോരത്ത് തീരദേശ നിയമവും പഞ്ചായത്ത് രാജ് ചട്ടങ്ങളും ലംഘിച്ച് മൂന്നേക്കറോളം സ്ഥലത്ത് നടക്കുന്ന വൻ വ്യവസായത്തിന് പിറകിലെ ലക്ഷക്കത്തിന് രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. 


മൂന്ന് നില വീടിൻ്റെ അത്രയും ഉയരമുള്ള കുന്നിടിച്ച് നിരത്തിയാണ് മൂന്നേക്കറോളം സ്ഥലത്ത് സംരംഭം തുടങ്ങിയതെന്നാണ് പരാതി. കുന്നിടിച്ചതിനെതിരെ പരാതികൾ ഉയർന്നിട്ടും റവന്യു അധികൃതർ മൗനം പാലിച്ചെന്ന് പരാതിക്കാർ ആരോപിച്ചു.

വ്യവസായ വകുപ്പിൻ്റെ ഏകജാല സംവിധാനത്തിലൂടെ വ്യവസായം നടത്താൻ വ്യവസായിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ കെട്ടിട നമ്പർ ഇല്ലാതെ പഞ്ചായത്തിൻ്റെ യാതൊരു അനുമതിപത്രവുമില്ലാതെ വ്യവസായ വകുപ്പ് ഇങ്ങിനെയൊരു അനുമതി നൽകിയത് നിയമപരമല്ലെന്നും. വ്യവസായ വകുപ്പ് ഇക്കാര്യത്തിൽ വൻ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നും പറയുന്നു. .

. ഒരു രൂപയുടെ വരുമാനം പോലും പഞ്ചായത്തിന് ലഭിക്കാതെയാണ് ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ്സ് വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. ഈ സ്ഥാപനത്തിനെതിരെ നടപടി എടുക്കാതെ പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുകയാണ് 

 പാചകം ചെയ്ത ഭക്ഷണം വില്പന നടത്തുന്നതിനുള്ള ഫുഡ് ലൈസൻസോ സാനിറ്റേഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് പ്രവർത്തനം. ഇതിനെതിരെ ആരോഗ്യ വകുപ്പും മൗനം പാലിക്കുയാണ് ചെയ്യുന്നത്. 


 ദേശീയപാതയുടെ എട്ട് സെൻ്റോളം സ്ഥലം കൈയേറി മതിൽ കെട്ടിയിട്ടും പൊതുമരാമത്ത് ദേശീയപാതാ വിഭാഗം നടപടിയെടുക്കാത്തതിലും ദുരൂഹതയുണ്ട് 


വിജിലൻസ് അധികൃതർ ദേശീയ പാതയോരത്തെ അനധികൃത സ്ഥാപനത്തിലും പഞ്ചായത്ത് ഓഫീസിലും എത്തി അന്വേഷണം നടത്തി. പരാതിക്കാരെയും കണ്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അഴിമതിക്ക് കൂട്ട് നിന്ന് നിയമ ലംഘനത്തിന് കൂട്ട് നിന്നവർ വൈകാതെ കോടതിയിൽ സമാധാനം പറയേണ്ടി വരുമെന്ന് പരാതിക്കാർ വ്യക്തമാക്കി.

Post a Comment

Previous Post Next Post