*തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള മെഡിക്കല്‍ ലാബ് പ്രവർത്തനസജ്ജമായി
ലക്ഷ്യപദ്ധതിയിലൂടെ അനുവദിച്ച നാല്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് നവീകരിച്ചത്.
ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ ജമുനാറാണി നിർവ്വഹിച്ചു
ഹോർമോൺ സംബന്ധമായ അസുഖങ്ങൾ കണ്ടെത്താൻ ഹോർമോൺ അനലൈസർ
എലിപ്പനി, ചിക്കൻഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പരിശോധനകൾക്ക് ബയോകെമിസ്ട്രി മൈക്രോബയോളജി, ഹെമറ്റോളജി ലാബുകൾ നിലവിൽ ആശുപത്രിയിലുണ്ട്
കോവിഡ് ട്രൂനാറ്റ്, തൈറോയ്ഡ്, ക്യാൻസർ രോഗങ്ങളും പരിശോധിക്കാം.
സർക്കാർ ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി ലക്ഷ്യപദ്ധതിയിലൂടെ അനുവദിച്ച 98 ലക്ഷം രൂപയിൽ 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബ് നവീകരിച്ചത്.
ബയോ കെമിസ്ട്രി, ഹെമറ്റോളജി വിഭാഗ റിസപ്ഷൻ, സ്റ്റോർ റൂം, വാഷിങ്ങ് ഏരിയ, സ്റ്റാഫ് റൂം, രക്തപരിശോധന തുടങ്ങിയ സൗകര്യങ്ങളാണ് വിപുലപ്പെടുത്തിയത്
രോഗികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്
ചടങ്ങിൽ വൈസ് ചെയർമാൻ വാഴയിൽ ശശി അധ്യക്ഷത വഹിച്ചു.
ആശുപത്രി സൂപ്രണ്ട് പീയൂഷ് നമ്പൂതിരി ,വി എസ് ജിതിൻ, എം സി പവിത്രൻ, സി പി ഷൈജൻ തുടങ്ങിയവർ സംസാരിച്ചു





Post a Comment