മാഹിയിൽ ലോട്ടറി വില്പന നടത്തിയ ആളെ അറസ്റ്റുചെയ്തു
ലോട്ടറി നിരോധിതമേഖലയായ മയ്യഴിയിൽ ലോട്ടറിവില്പന നടത്തിയതിന് തലശ്ശേരി നങ്ങാറത്ത് പീടിക കൊമ്മൽ വയലിലെ എം. സജീവനെ (47) പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ നിന്നും ലോട്ടറി വിൽപന നടത്തുമ്പോൾ പള്ളൂർ എസ് ഐ സെന്തിൽകുമാറാണ് അറസ്റ്റു ചെയ്യ്തത്. 50 ലോട്ടറി ടിക്കറ്റും 920 രൂപയുമാണ് പിടിക്കൂടിയത്.മാഹി ജെ എം കോടതി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.
Post a Comment