*പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു .*
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
അതിർത്തികളിലുൾപ്പെടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു . പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോ . കെഎം ദിലീപ് പ്രതികരിച്ചു .
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി , കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും . പക്ഷിമാംസം , മുട്ട തുടങ്ങിയവ കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കും , അതേസമയം മറ്റ് ജില്ലകൾക്ക് ഈ നിയന്ത്രണം ബാധകമല്ല . പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്നാട് വിലക്കേർപ്പെടുത്തി .
തമിഴ്നാട് സർക്കു അതിർത്തികളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട് .

Post a Comment