*മാഹി ആസ്പത്രിയിൽ ഒ.പി. കൗണ്ടർ കംപ്യൂട്ടർവത്കരിച്ചു* മയ്യഴി :മാഹി ഗവ . ജനറൽ ആസ്പത്രി ഒ.പി. കൗണ്ടർ മമത ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ കംപ്യൂട്ടർ വത്ക്കരിച്ചു . ആരോഗ്യ സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ഒരു വർഷം മുമ്പ് രൂപവത്കരിക്കപ്പെട്ട മമത ചാരിറ്റബിൾ സൊസൈറ്റി മാഹി മേഖലയിൽ നടത്തിയ പത്ത് ലക്ഷത്തോളം രൂപയുടെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഒ.പി. കൗണ്ടർ ആധുനികവത്കരിച്ചത് ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന കംപ്യൂട്ടർ , പ്രിൻറർ , പേപ്പർ എന്നീ സംവിധാനങ്ങളാണ് നൽകിയത് . കോവിഡ് കാലത്ത് മന്ദഗതിയിലായ ഒ.പി. കൗണ്ടർ കഴിഞ്ഞ ആഴ്ചയാണ് പൂർണമായുംസജ്ജമായത് . ആധുനികവത്കരണം ഡോ . വി.രാമചന്ദ്രൻ എം .എൽ.എ . ഉദ്ഘാടനംചെയ്തു . ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ .എസ്.പ്രേംകുമാർ , ഡോ . ജി.ആർ.രാജേഷ് , മമത ഭാരവാഹികളായ സി.എച്ച് . പ്രഭാകരൻ , പി.എ.വത്സരാജ് , ഒ.വി. ജിനോസ് ബഷീർ , ബാബൂട്ടി , സി.എച്ച്.ഇ . ആനന്ദ് എന്നിവരും ആസ്പത്രി ജീവനക്കാരും പങ്കെടുത്തു .

Post a Comment