o ധർണ്ണ നടത്തി*
Latest News


 

ധർണ്ണ നടത്തി*


 *ധർണ്ണ നടത്തി* 


വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ ദുരിതത്തിലാക്കിയ നാരായണ സ്വാമി സർക്കാരിനെതിരെ റിപ്പബ്ളിക്ക് ദിനത്തിൽ ഗാന്ധി സ്റ്റാച്യുവിനു മുന്നിൽ എൻ ആർ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. 



" രംഗസ്വാമിയെ വിളിക്കൂ പുതുച്ചേരിയെ രക്ഷിക്കൂ " എന്ന മുദ്രാ വാക്യവുമായി മാഹി മേഖല എൻ ആർ കോൺഗ്രസ് സംഘടിപ്പിച്ച ധർണ"

 സാമൂഹിക പ്രവർത്തകനും ഉയർന്ന നേതാവുമായ കീഴന്തൂർ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. 



മേഖലയുടനീളം വരും ദിവസങ്ങളിൽ എൻ ആർ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രയാണ പ്രവർത്തനങ്ങൾക്ക് റിപ്പബ്ലിക്ക് ദിനത്തിൽ തുടക്കമായി.



 ജനവിശ്വാസം നഷ്ടപ്പെട്ട നാരായണ സ്വാമി സർക്കാറിൽ നിന്നും മന്ത്രിമാരുടെ രാജി ജനകീയ പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് ഒ പി ശിവദാസൻ പറഞ്ഞു.




 ഒ.പി.ശിവദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ

 പൂവച്ചേരി ദിനേശൻ സ്വാഗതവും ,എം ശശിധരൻ നന്ദിയും

 മനോളി അഹമ്മദ്, രാജേന്ദ്രൻ .എം, ഇ രാധേഷ് കുമാർ എന്നിവർ ആശംസ പ്രസംഗവും നടത്തി




Post a Comment

Previous Post Next Post