അഴിയൂര്‍: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചും പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എസ്.ഡി.പി.ഐ അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി.
പൂഴിത്തലയില്‍ ഷംസീര്‍ ചോമ്പാലയ്ക്ക് പതാക കൈമാറി അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതിയംഗം സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. സവാദ് വിപി, സാഹിര്‍ പുനത്തില്‍, നസീര്‍ കൂടാളി, മനാഫ് എം, സജീര്‍ വി പി, സനൂജ് ടി പി സംബന്ധിച്ചു. കുഞ്ഞിപ്പള്ളിയില്‍ നടന്ന സമാപനം ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു. സവാദ് വി പി, സാഹിര്‍ പുനത്തില്‍ എന്നിവർ സംസാരിച്ചു
Post a Comment