o MAHE NEWS
Latest News


 


 *നമശിവായം ബിജെപിയിൽ ചേർന്നു* 

:മാഹിഃപുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും,കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന നമശിവായം 

ബി ജെ പിയിൽ ചേർന്നു.നമശിവായം ബിജെപിയിൽ ചേരുമെന്ന സൂചന ലഭിച്ചതോടെ ,കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.




മണിക്കൂറുകൾക്കകം നമശിവായം എംഎൽഎ സ്ഥാനവും,മന്ത്രി സ്ഥാനവും,പാർട്ടി മെമ്പർഷിപ്പും രാജിവെക്കുകയായിരുന്നു.കഴിഞ്ഞ  നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നമശിവായം കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടായിരുന്നു .







നമശിവായം ഫേസ് ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ്





നമശിവായത്തോടൊപ്പം മറ്റൊരു എംഎൽഎയായ തീപ്പൈഞ്ചാനും അംഗത്വം രാജിവെച്ചിരുന്നു. ഇന്ന് ന്യൂദില്ലിയിലെത്തിയ നമശിവായവും തീപ്പയിഞ്ചനും ബിജെപി ദേശീയ സെക്രട്ടറി  അരുൺ സിംഗ് മുമ്പാകെയാണ് ബിജെപിയിൽ ചേർന്നത്.ഈ മാസം 31 ന് ബിജെപി ദേശീയ പ്രസിഡണ്ട് നഡ്ഡ പുതുച്ചേരിയിലെത്തുന്നുണ്ട്.

Post a Comment

Previous Post Next Post