ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബോംബേറ് ഉൾപ്പെടെയുള്ള രാഷ്ട്രീയ അതിക്രമ കേസുകളിൽ പരാതികൾക്കൊപ്പം പ്രതി പട്ടികയുമായി രാഷ്ട്രീയ പാർട്ടികൾ . എന്നാൽ അന്വേഷണം ആരംഭിച്ച ന്യൂമാഹി പൊലീസ്
പലരും നിരപരാധികളാണെന്നും , രാഷ്ട്രീയ പകപോക്കലാണിതെന്നും തിരിച്ചറിഞ്ഞു . ഇതോടെ ലിസ്റ്റ് നടക്കില്ലെന്നും യഥാർത്ഥ പ്രതികളെതന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി . ജനുവരി ഒന്നു മുതൽ എട്ടു വരെ ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബേറ് , വധശ്രമം , വീടുകൾക്കും , ഓഫീസുകൾക്കും നേരെയുള്ള അക്രമം ഉൾപ്പെടെ ഒമ്പത് കേസുകളാണ് രജിസ്റ്റർചെയ്തത് . ബിജെപി - സിപിഎം പ്രവർത്തകരായ 24 പേരാണ് പ്രതികൾ ആയിട്ടുള്ളത് . ഇതിൽ ആറു പേർ ഇതിനകം അറസ്റ്റിലായി കഴിഞ്ഞു . ഒരു പ്രതിയെ ബംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത് . നിലവിൽ പരാതികളുടെ അടിസ്ഥാനത്തിൽ പ്രതിപ്പട്ടികയിൽ വന്നിട്ടുള്ള പലരും നിരപരാധികളാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായിരുന്നതായി പോലീസ് പറഞ്ഞു . പരാതികളിൽ പറയുന്നവരെല്ലാം പഠിക്കുന്ന യുവാക്കളാണ് . കേസിൽപ്പെടുത്തി ഭാവികളയുക എന്ന തന്ത്രമാണ് ഇരു പാർട്ടികളും കേസുകളിൽ പയറ്റിയത് . പരാതിയിൽ പറഞ്ഞവരെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് സത്യാവസ്ഥ പൊലീസിന് മനസിലാകുന്നത് . നിരപരാധികളായവരുടെ പേര് എഫ്.ഐ.ആറിൽ നിന്നും ഒഴിവാക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും , ശാസ്ത്രീയമായ അന്വേഷണത്തിലൂടെ യഥാർഥ പ്രതികളെ മുഴുവൻ പിടികൂടുമെന്നും ഉന്നത പൊലീസുദ്യോഗസ്ഥർ പറഞ്ഞു . സംഘർഷ പ്രദേശങ്ങളിൽ പോലീസ് പ്രതികൾക്കായി റെയ്ഡ് തുടരുകയാണ്

Post a Comment