o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

20-01-2021, 4.00 PM


   ഇന്ന് മാഹിയിൽ 17 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


7 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും  

 7 പോസിറ്റീവ് ഫലങ്ങൾ  ട്രൂനാറ്റ് ടെസ്റ്റിലൂടെയും ഒരു ഫലം  RT-PCR ടെസ്റ്റിലൂടെ ലഭ്യമായതും രണ്ട് ഫലങ്ങൾ കേരളത്തിൽ നിന്ന് ലഭിച്ചതുമാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചെറുകല്ലായിലെ ആറു പേർക്കും ചൂടിക്കോട്ടയിലെ ഒരാൾക്കും   ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ പുത്തലം, ഈസ്റ്റ് പള്ളൂർ, വളവിൽ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരാൾക്ക് വീതവും, ചാലക്കരയിലെ മൂന്ന് പേർക്കും, പള്ളൂരിലെ രണ്ട് പേർക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ടെസ്റ്റിൽ ചൂടിക്കോട്ടയിലെ  ഒരാൾക്ക്  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


അന്യസംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ ഒരു പന്തക്കൽ  സ്വദേശിക്ക് ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 517 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 4 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 20-01-2021) - 84



Post a Comment

Previous Post Next Post