മയ്യഴി : കഴിഞ്ഞദിവസം കാണാതായ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ മൃതദേഹം മാഹി പുഴയിൽ കണ്ടെത്തി . ചെറുകല്ലായി ടി.വി. റിലേസ്റ്റേഷന് സമീപം അരുണിമയിൽ എം.ശ്രീനിവാസൻറ ( 54 ) മൃതദേഹമാണ് ബുധനാഴ്ച രാവിലെ നാട്ടുകാർ അഴിയൂർ കക്കടവ് ഭാഗത്ത് പുഴയിൽ കണ്ടെത്തിയത് . 18 - ന് രാത്രിയാണ് ശ്രീനിവാസനെ കാണാതായത് . രാത്രി 10 ഓടെ മാഹി പാലത്തിന് മുകളിൽനിന്ന് മീൻ പിടിക്കാൻ പുഴയിലേക്ക് ചൂണ്ടയിടുന്നത് കണ്ടവരുണ്ട് . പിന്നിട് ശ്രീനിവാസനെ കാണാതാവുകയാ യിരുന്നു . അബദ്ധത്തിൽ പുഴയിൽ വീണതായിരി ക്കുമെന്നാണ് സംശയിക്കുന്നത് . പരേതരായ ശ്രീധര ൻറയും നാണിയുടെയും മകനാണ് . ഭാര്യ : അജിത് . മക്കൾ : അശ്വന്ത് , അശ്വിൻ , അനുശ്രീ . സഹോദര ങ്ങൾ : സുരേഷ്ബാബു ( ഓട്ടോ ഡ്രൈവർ , ന്യൂമാ ഹി ) , ഷൈലജ , ശ്രീജയൻ ( ഓട്ടോ ഡ്രൈവർ ) , ഷീല . ചോമ്പാല പോലീസ് ഇൻക്വസ്റ്റ് നടത്തി വടകര ഗവ . ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബുധനാഴ്ച രാത്രിയിൽ മൃതദേഹം സംസ്ക്കരിച്ചു
*ഓട്ടോ ഡ്രൈവറുടെ മൃതദേഹം പുഴയിൽ കണ്ടെത്തി*
MAHE NEWS
0

Post a Comment