കിരൺബേദിക്കെതിരെ കോൺഗ്രസ്സ് മുന്നണി ധർണ്ണ തുടങ്ങി
പുതുച്ചേരി:ലെഫ് ഗവർണ്ണർ കിരൺബേദിക്കെതിരെ ജനങ്ങളുടെ സർക്കാർ കഴിഞ്ഞ നാലര വർഷങ്ങളായി തുടരുന്ന പ്രതിഷേധവും സമരവും അവസാന ഘട്ടത്തിലെത്തി.നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കെ,മുഖ്യമന്ത്രിയും മന്ത്രിമാരും,കോൺഗ്രസ്സ് എംഎൽഎമാരും,സഹയാത്രികരായ സിപിഎം അടക്കമുള്ള ഇടതു പക്ഷ കക്ഷികളും പങ്കെടുത്ത ധർണ്ണ ഇന്നാരംഭിച്ചു.കഴിഞ്ഞ നിയമസഭാ,ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യ കക്ഷിയായിരുന്ന ഡിഎംകെ ധർണ്ണയിൽ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.
മന്ത്രിമാരുടെ വകുപ്പുകളിൽ ദൈനംദിന കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നാണ് ലെഫ് ഗവർണ്ണർക്കെതിരെയുള്ള കോൺഗ്രസ്സിൻറെ പ്രധാന ആരോപണം.കിരൺബേദി ,പുതുച്ചേരിയെ പത്ത് വർഷം പിറകിലേക്ക് കൊണ്ടുപോയെന്ന് മുഖ്യമന്ത്രി നാരായണസാമി പറയുന്നു.സൗജന്യ അരി,തുണി വിതരണം,മെഡിക്കൽ സീറ്റ് 50% സംവരണം,പൊങ്കൽ സമ്മാനം,തുടങ്ങിയ പദ്ധതികൾക്ക് ലെഫ് ഗവർണ്ണർ അനുമതി നൽകുന്നില്ലെന്നും നാരായണസാമി കുറ്റപ്പെടുത്തി.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആറു ദിവസം രാജ്നിവാസിന് മുമ്പിൽ കോൺഗ്രസ്സും ഡിഎംകെയും ഇടതു പക്ഷ കക്ഷികളും ധർണ്ണ നടത്തിയിരുന്നു.
കനത്ത സുരക്ഷയുടെ ഭാഗമായി ,ഇന്ന്,രാജ്നിവാസിനു മുമ്പിൽ ധർണ്ണ ധർണ്ണ നടത്താൻ പോലീസ് അനുവാദം നൽകിയില്ല.അണ്ണാ ശിലയരികെയാണ് അനിശ്ചിത കാല ധർണ്ണ നടക്കുന്നത്.
Post a Comment