കമ്പിപ്പാലം അടച്ചിടും
പന്തക്കൽ: കതിരൂർ പഞ്ചായത്തിനെയും മാഹിയുടെ ഭാഗമായ പന്തക്കൽ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന കമ്പിപ്പാലത്തിന് ശ്രമദാനത്തിലൂടെ നാട്ടുകാരുടെ 'സുഖചികിത്സ'. 40 വർഷം പഴക്കമായിട്ടും പാലം കുലുങ്ങാതെ നിലകൊള്ളുന്നതിനുപിറകിൽ നാട്ടുകാർ വർഷാവർഷം നടത്തുന്ന ശ്രമദാനം തന്നെ.
മൂന്നാം തീയ്യതി ഞായറാഴ്ച്ച രാവിലെ ആറ് മണിക്ക് പാലം അടച്ചിട്ട് പണി പൂർത്തിയായതിന് ശേഷം തുറക്കും
പൊന്ന്യം പുഴയ്ക്ക് കുറുകെയാണ് കമ്പിപ്പാലം. ആദ്യകാലങ്ങളിൽ ഇവിടെ തെങ്ങിൻതടി ഉപയോഗിച്ചുള്ള പാലമായിരുന്നു. പാലത്തിനടിയിലെ കുത്തൊഴുക്കും ചുഴികളും പേടിസ്വപ്നമായതോടെ നാട്ടുകാർ മാറിച്ചിന്തിക്കാൻ നിർബന്ധിതരായി. 1980-ൽ പൊന്ന്യം, പന്തക്കൽ പ്രദേശത്തുകാരെ ഉൾപ്പെടുത്തി പാലം കമ്മിറ്റി രൂപവത്കരിച്ചാണ് കമ്പിപ്പാലം പണിതത്. 10 വർഷത്തെ ആയുസ്സാണ് കരാറുകാരായ തലശ്ശേരിയിലെ ജയരാജ് ഇൻഡസ്ട്രീസ് കണക്കാക്കിയിരുന്നെങ്കിലും പാലത്തിന്റെ ആയുസ്സ് നീണ്ടു. നാട്ടുകാരുടെ നവീകരണപ്രവൃത്തി മുടങ്ങാതെ നടന്നതിനാലാണിത്. 25 മീറ്റർ നീളമുള്ള പാലം ഇരുവശവും കരിങ്കൽത്തൂണിലാണ് ഉറപ്പിച്ചിട്ടുള്ളത്. കരിങ്കൽഭിത്തികൾക്ക് ബലക്ഷയം നേരിട്ടപ്പോഴും പാലം കമ്മിറ്റിതന്നെയാണ് ബലപ്പെടുത്തിയത്
Post a Comment