ചോമ്പാലില്‍ ഫൈബര്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് മത്സ്യതൊഴിലാളി മരിച്ചു
ചോമ്പാല: മത്സ്യബന്ധനത്തിനടിയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മാടാക്കര ബാബൂന്റവിട ശ്രീജിത്ത് (50) ആണ് മരിച്ചത്.
ചോമ്പാല്‍ ഹാര്‍ബറില്‍നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ ശനിയാഴ്ച വൈകുന്നരം മൂന്നോടെയാണ് അപകടം. മത്സ്യം വലയില്‍ കുടുങ്ങിയ സമയത്ത് രണ്ടു ഫൈബര്‍ വള്ളങ്ങള്‍ അടുപ്പിക്കുമ്പോള്‍ കൂട്ടിയിടിക്കുകയുണ്ടായി. വള്ളത്തിന്റെ പടിയില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് ഇടിയുടെ ആഘാതത്തില്‍ തലയടിച്ച് താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ശ്രീജിത്തിനെ ഉടന്‍ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ :പ്രീത. മക്കള്‍: പ്രജിത്ത്, അക്ഷയ്. സഹോദരങ്ങള്‍: പുഷ്പരാജന്‍, ലതിക, പുഷ്പ, പത്മജന്‍, പരേതനായ ഷിബു.

Post a Comment