o ശിവഗിരി തീർത്ഥാടന സ്മൃതി യാത്ര സംഘടിപ്പിച്ചു
Latest News


 

ശിവഗിരി തീർത്ഥാടന സ്മൃതി യാത്ര സംഘടിപ്പിച്ചു


 ആത്മീയാനുഭൂതിയിൽ

ജഗന്നാഥ സവിധം നിറഞ്ഞൊഴുകി


തലശ്ശേരി :ശിവഗിരി തീർത്ഥാടനത്തിൻ്റെ അനുഭൂതി പകർന്ന്, ജഗന്നാഥ ക്ഷേത്രത്തിൽ തീർത്ഥാടന സ്മൃതി യാത്ര സംഘടിപ്പിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ശിവഗിരി തീർത്ഥാടനം സാധിക്കാതെ വന്ന നൂറുകണക്കിന് വിശ്വാസികൾക്ക് ഇത് ആത്മീയാനുഭൂതിയേകി.


ഗുരുദേവനാൽ പ്രതിഷ്ഠിതമായ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട്, ഉത്സവ ആറാട്ട് വഴികളിലൂടെ സഞ്ചരിച്ച്,ഗുരുവിൻ്റെ ജീവിതകാലത്ത് തന്നെ പ്രതിഷ്ഠിതമായ ഗുരുദേവപ്രതിമക്ക് മുന്നിൽ സമാപിച്ചപ്പോൾ, ഗുരു ചൈതന്യത്തിൻ്റെ ആത്മീയ വിശുദ്ധിയിൽ ഭക്തമാനസങ്ങൾ നീരാടി.




ചെണ്ടമേളം, മുത്തുക്കുടകൾ. മഞ്ഞ പതാകകൾ എന്നിവയുടെ അകമ്പടിയോടെ മഞ്ഞവസ്ത്രധാരികൾ.നാരായണജപമന്ത്രങ്ങളുമായി, പുഷ്പാലംകൃതമായ രഥത്തിൽ ഗുരുദേവ ഛായാപടം എഴുന്നള്ളിച്ചു. കടന്നു പോയ വഴികളിലെ വീടുകളിലെല്ലാം, ആരതികളാടെയാണ് തീർത്ഥാടക വൃന്ദത്തെ വരവേറ്റത്.




ശ്രീജ്ഞാനോദയ യോഗവും, ശ്രീനാരായാണമഠം ഏകോപന സമിതിയും സംയുക്തമായാണ് തീർത്ഥാടന യാത്ര സംഘടിപ്പിച്ചത്. വഴി നീളെ  പദയാത്രക്ക് ഊഷ്മളമായ വരവേൽപ്പ് ലഭിച്ചു. 





ജ്ഞാനോദയ യോഗം പ്രസിഡൻറ് അഡ്വ. :കെ.സത്യൻ. മഠം ഏകോപന സമിതി കൺവീനർ മുരിക്കോളി രവിന്ദ്രൻ ,യോഗം ഡയറക്ടർമാരായ കണ്ട്യൻ ഗോപി ,രാജിവൻ മാടപ്പിടിക ,വളയംകുമാരൻ, രാഘവൻ പെന്നമ്പത്ത്, എസ്.എൻ.ഡി.പി. യോഗം ദേവസ്യം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇൻസ്പെക്ടിംഗ് ഓഫീസർ രതീഷ്ബാബു, സ്വാമി പ്രേമാനന്ദ, വേണുഗോപൽ, ശ്രീനാരയണ മഠം പുന്നോൽ ) ദാസൻ(കുട്ടി മാക്കുൽ) മാത്യ സമതി ഭാരവാഹികളായ രമ ടീച്ചർ സീത ടീച്ചർ, സീന സുർജിത്ത്, തുടങ്ങിയവർ നേതൃത്യം നൽകി ക്ഷേത്രം മേൽശാന്തി സബീഷ്, ലജീഷ് ശാന്തി, ശെൽവൻ ശാന്തി ,ശശി ശാന്തി തുടങ്ങിയ വൈദീക ശ്രേഷ്ഠൻമാർ ചടങ്ങിന് കാർമികത്യം വഹിച്ചു.




Post a Comment

Previous Post Next Post