o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

28-01-2021, 5.00 PM


   ഇന്ന് മാഹിയിൽ 12 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 8  പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും, 3  പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും  ഒരു  ഫലം ട്രൂനാറ്റ് ടെസ്റ്റിലൂടെയും  ലഭ്യമായതാണ്. 


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ഇടയിൽപീടിക, പന്തക്കൽ  എന്നിവിടങ്ങളിലെ നാല് പേർക്ക് വീതവും ചൂടിക്കോട്ടയിലെ രണ്ട് പേർക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഈസ്റ്റ് പള്ളൂരിലെ ഒരാൾക്ക്  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


അന്യസംസ്ഥാനത്ത് നിന്നും തിരിച്ചെത്തിയ ഒരു പന്തക്കൽ സ്വദേശിക്ക് ഇന്ന് നടത്തിയ ടെസ്റ്റിൽ  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 553 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 10 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 28-01-2021) - 99.

Post a Comment

Previous Post Next Post