അവസാന നിയമസഭാ സമ്മേളനം 18ന്_ശേഷം , തെരഞ്ഞെടുപ്പു ഗോദയിൽ
★പുതുച്ചേരി ★പതിനാലാമത് നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 18 ന് ചേരും. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് മന്ത്രിസഭയിൽ ഡിഎംകെ സഖ്യ കക്ഷിയാണെൻകിലും,ഇപ്പോൾ കോൺഗ്രസ്സുമായി സഹകരിക്കാത്ത അവസ്ഥയിലാണ്. യാനം എംഎൽഎ മന്ത്രി മല്ലാടി കൃഷ്ണറാവു മന്ത്രി സ്ഥാനം രാജിവെച്ചതായി ഊഹാപോഹങ്ങളുണ്ട്.പൊതുമരാമത്ത് മന്ത്രി നമശിവായം ബിജെപിയിലേക്കോ,ബിജെപി കൂട്ടുകെട്ടിലേക്കോ പോകുമെന്ന വാർത്തകളാണ് തമിഴ് മാധ്യമങ്ങളിൽ .തെക്കേ ഇന്ത്യയിലെ ഏക കോൺഗ്രസ്സ് മന്ത്രിസഭ തെരഞ്ഞെടുപ്പു നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളികളോടെയാണ്. പതിനാലാമത് നിയമസഭയുടെ അവസാന സമ്മേളനം അവസാനിക്കുന്നതോടെ,പാർട്ടികൾ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങും.തമിഴരുടെ പ്രധാന ഉൽസവമായ പൊൻകലാഘോഷം കഴിഞ്ഞുണരുന്നതോടെ,പുതുച്ചേരി രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങളാണ് പ്രതീക്ഷിക്കുന്നത്.ജനുവരി 30ന് ബിജെപി ദേശീയ അധ്യക്ഷൻ നഡ്ഡ തലസ്ഥാനത്തെത്തുന്ധതോടെ പുതിയ കൂട്ടുകെട്ടുകൾക്ക് തുടക്കമാകും.ഡിഎംകെ തനിച്ചോ,എൻആർ കോൺഗ്രസ്സ് മുന്ധണിയിലോ മൽസരിക്കാനാണ് സാധ്യത.ഡിഎംകെ അധ്യക്ഷൻ സ്റ്റാൻലിൻറെ സമ്മതത്തിന് കാത്തിരിക്കുകയാണ് പുതുച്ചേരി ഘടകം. യാനത്ത് ,മല്ലാടി മൽസരിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.കോൺഗ്രസ്സ് എംഎൽഎ ജോൺകുമാർ തൻറെയും,മകൻറെയും സ്ഥാനാർതൃഥിത്വം സ്വമേധയാ പ്രഖ്യാപിച്ചു കഴിഞ്ഞു.മയ്യഴിയിൽ ഇടതു പക്ഷ സ്വതന്ത്രനായി വിജയിച്ച രാമചന്ദ്രൻ മാസ്റ്റർ മൽസരിക്കില്ലെന്ന് ഏതാണ്ടുറപ്പായെൻകിലും,സിപിഎമ്മിന് പൊതുവെ സ്ഥാനാർത്ഥിയുടെ പേര് നേരത്തെ പ്രഖ്യാപിക്കുന്ധ പതിവില്ല.കേരളത്തിൽ നിന്നാണ് സിപിഎം സ്ഥാനാർത്ഥിയെ തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക.മുൻ കോൺഗ്രസ്സ് എംഎൽഎ ഇ വൽസരാജിന് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് അണികൾ സോഷ്യൽ മീഡിയകളിൽ ഓർമ്മിപ്പിക്കുന്നുണ്ടെൻകിലും വൽസരാജ് മനസ്സു തുറന്നിട്ടില്ല.ഏതായാലും കോൺഗ്രസ്സിൽ ഈ പ്രാവശ്യം സ്ഥാനാർത്ഥിത്വത്തിന് അവകാശമുന്നയിക്കുന്നവരുണ്ടാകുമെന്നുറപ്പ്.
Post a Comment