തലശേരി: ദുരൂഹ സാഹചര്യത്തില്‍ അര്‍ദ്ധരാത്രിയില്‍ യുവാവിനെ
കഴുത്തറുത്ത നിലയില്‍
കണ്ടെത്തി.
ഗോപാല്പേട്ടയിലാണ് സംഭവം. മെഡിക്കല്‍
റെപ്പായ കുട്ടിമാക്കൂല്‍
ധന്യയില്‍
അമിത്തി (34)നെയാണ് അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴുത്തിന്റെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍
യുവാവിനെ അടിയന്തര
ശസ്ത്രക്രിയക്ക് വിധേയമാക്കി. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇയാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
മുമ്പ് ഗോപാല്‍പേട്ടയില്‍ താമസിച്ചിരുന്ന അമിത്തും മുഴപ്പിലങ്ങാടുള്ള
സുഹൃത്തും ഉള്‍പ്പെടെ
മൂന്നംഗ സംഘം കഴിഞ്ഞ രാത്രി ഗോപാല്‍പേട്ടയിലെ
ആളൊഴിഞ്ഞ പറമ്പില്‍
ഇരുന്ന് മദ്യപിച്ചിരുന്നതായി പോലീസിനു വിവരം
ലഭിച്ചു. രാത്രി പന്ത്രണ്ടിനു ശേഷം കഴുത്ത് മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയില്‍ അമിത്ത് സഹായം തേടി പരിസരത്തെ വീടുകളില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരാണ്
ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. അമിത്തിന്റെ മൊഴി രേഖപ്പെടുത്താനുളള ശ്രമത്തിലാണ്
പോലീസ്.

Post a Comment