o മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
Latest News


 

മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി


മാഹി: പൂഴിത്തല കടപ്പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ എസ് ഡി പി ഐ അക്രമത്തിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

പൂഴിത്തലയിൽ നിന്ന് അഴിയൂരിലേക്കും തിരിച്ചുമാണ് പ്രകടനം നടത്തിയത്

കഴിഞ്ഞ ദിവസമുണ്ടായ എസ് ഡി പി ഐ - ലീഗ് സംഘർഷത്തിൽ ലീഗ് പ്രവർത്തകരായ രണ്ട് പേർക്ക് പരിക്കേല്ക്കുകയും മത്സ്യത്തൊഴിലാളികളുടെ  വല കത്തി നശിക്കുകയും ചെയ്തിരുന്നു.


ഹാരിസ് മുക്കാളി, നെല്ലോളി കാസിം, അജ്മാൻ ഇസ്മയിൽ, സനീദ് എ.വി, ഷഹീർ ചോമ്പാൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.

Post a Comment

Previous Post Next Post